ജില്ലാ സഹകരണ ആശുപത്രിയിൽ വിവിധ ഒഴിവുകൾ

എൻ എസ് സഹകരണ ആശുപത്രി കൊല്ലം ജില്ലാ സഹകരണ സൊസൈറ്റിയുടെ ഒരു യൂണിറ്റ് ആയി പ്രവർത്തിക്കുന്ന സ്ഥാപനത്തിലേക്ക് വിവിധ തസ്തികകളിലായി നിയമനം നടക്കുന്നു. സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്, ലാബ് ടെക്നിഷ്യൻ, മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് തസ്തികകളിലേക്ക് യോഗ്യതയുള്ള അവരിൽനിന്നും ഇൻറർവ്യൂ മുഖേന നിയമനം നടക്കുന്നു. തസ്തിക സംബന്ധിച്ചുള്ള തിരിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കേണ്ട രീതി, ഇൻറർവ്യൂ വിവരങ്ങൾ തുടങ്ങിയവ മനസ്സിലാക്കാൻ തുടർന്നു വായിക്കുക.

സ്റ്റാഫ് നേഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിഎസ്സി നേഴ്സിങ്/ജി എൻ എം, കൂടാതെ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും ആണ്. ഫാർമസിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബി.ഫാം/ ഡി.ഫാം, കൂടാതെ ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ, ആശുപത്രി ഫാർമസിയിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്കും ആണ്.

ലാബ് ടെക്നീഷ്യൻ തസ്തികയിൽ ഏതെങ്കിലും ഗവൺമെൻറ് അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബി.എസ്.സി എം.എൽ.ടി/ ഡി.എം.എൽ.ടി കൂടാതെ കുറഞ്ഞ രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

മെഡിക്കൽ ട്രാൻസ്ക്രിപ്ഷനിസ്റ്റ് തസ്തികയിൽ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദവും മെഡിക്കൽ ട്രെയിനിൽ സർക്കാർ അംഗീകൃത യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

വാക്കിൻ ഇൻറർവ്യൂ ജൂൺ 18, 2021 വെള്ളിയാഴ്ച രാവിലെ 9 മണി മുതൽ നടക്കുന്നു. താല്പര്യമുള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ജനനത്തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ഹാജരാക്കേണ്ടതുണ്ട്. ഫോൺ : +91 474 2723 199

Leave a Reply