സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനി സെക്രട്ടറി ഒഴിവ്
എറണാകുളം ജില്ലയിലാണ് അവസരമുള്ളത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് അംഗം (എ.സി.എസ്), ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ് യോഗ്യത . 22360- 37940/ രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 18- 45 വയസ്സ് വരെയാണ് പ്രായപരിധി.
യോഗ്യതയുള്ള ഉദ്യോഗാർഥികൾ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 20 നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. 1960 ലെ ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമനത്തിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്നു ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് II ഉം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണമെന്ന് ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ (പി ആന്റ് ഇ) അറിയിച്ചു. ഫോണ്‍: എറണാകുളം (0484-2312944).
വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ കരാര്‍ നിയമനം
എന്റെ കൂട്, വണ്‍ഡേ ഹോം എന്നീ സ്ഥാപനങ്ങളിൽ മള്‍ട്ടി ടാസ്‌കിംഗ് തസ്തികയിലേക്ക് ആണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടക്കുന്നത്. തിരുവനന്തപുരം ജില്ലയില്‍ സ്ഥിരതാമസമാക്കിയ എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള 18 നും 40 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ആണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. താല്പര്യമുള്ളവർ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം അപേക്ഷകള്‍ മെയ് 13 ന് മുന്‍പായിസമർപ്പിക്കുക. വിലാസം-ജില്ലാ വനിതാ ശിശു വികസന ഓഫീസ്, വി.ടി.സി കോമ്പൗണ്ട്, പൂജപ്പുര, തുരുവനന്തപുരം. ഫോണ്‍- 0471 2969101.
സൈനിക ക്ഷേമ വകുപ്പിന്റെ കീഴിൽ ക്ലാർക്ക് താത്കാലിക ഒഴിവ്
കെക്‌സ്‌കോണിന്റെ തിരുവനന്തപുരത്തെ ഓഫീസിൽ ക്ലാർക്ക് തസ്തികയിലേക്ക് ഒരു താത്കാലിക ഒഴിവുണ്ട്. 50 വയസിൽ താഴെയുള്ള ആർമി / നേവി / എയർഫോഴ്‌സ് ഇവയിലെതെങ്കിലും കുറഞ്ഞത് 15 വർഷത്തെ ക്ലറിക്കൽ, കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയുമുള്ളവർക്ക് അപേക്ഷിക്കാം. എഴുത്തു പരീക്ഷയുടെയും കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത് .
തലപര്യമുള്ള ഉദ്യോഗാർഥികൾ വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷകൾ മേൽവിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, യോഗ്യത തെളിയിക്കുന്ന പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡയറക്ടർ, സൈനിക് വെൽഫയർ, കേരള സ്റ്റേറ്റ് എക്‌സ് സർവീസ്‌മെൻ കോർപ്പറേഷൻ, ടി.സി – 25/838, അമൃത ഹോട്ടലിന് എതിർവശം, തൈക്കാട്, തിരുവനന്തപുരം എന്ന വിലാസത്തിൽ 15 ന് വൈകിട്ട് 5 നകം തപാലിലോ kex_con@yahoo.co.in ലോ ലഭിക്കണം. ഫോൺ: 0471 2320771/2320771.
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യൻ തസ്തികയിൽ ആവശ്യമുണ്ട്. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷകൾ മെയ് 18ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിലിലൂടെയോ നോരിട്ടോ നൽകണം.
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരു എക്‌സ്‌റേ ടെക്‌നീഷ്യനെ താത്കാലികമായി ഒഴുവിലേക്ക് ആവശ്യമുണ്ട്. തലപര്യമുള്ളവർ 16ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂയിൽ പങ്കെടുക്കുക. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക് നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യണം.
നിലമ്പൂര്‍ ജില്ലാ ആശുപത്രിയിൽ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് നിയമനം
ജില്ലാ ആശുപത്രിയിലെ വിമുക്തി മിഷനിലേക്ക് ആണ് ആവശ്യമുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് ആണ് നിയമനം. മെയ് 17ന് പകല്‍ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) കൂടിക്കാഴ്ച നടത്തും. എം.എ, എം.എസ്.സി സൈക്കോളജി, ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍, ആര്‍.സി.ഐ രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. 39,500 രൂപയാണ് പ്രതിമാസ വേതനം. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകൾ ഉൾപ്പടെ ഇന്റർവ്യൂ -ൽ പങ്കെടുക്കുക. ഫോണ്‍: 0483 2737857.