7 രൂപ വീതം നീക്കി വെച്ചാലും 60,000 രൂപ, പദ്ധതിയിൽ എങ്ങനെ അംഗമാകാം

- Advertisement -

തീർച്ചയായും നമുക്ക് ശമ്പള വരുമാനക്കാര്‍ക്ക് റിട്ടയര്‍മൻറ് സമ്പാദ്യം ഒരു സഹായം തന്നെയാണ്. സ്വകാര്യ, സർക്കാർ മേഖലയിലെ ജീവനക്കാർക്ക് ഇ.പി.എഫ് സംവിധാനത്തിലൂടെ റിട്ടയര്‍മൻറ് സമ്പാദ്യം സ്വരുക്കൂട്ടാൻ ഒരു മികച്ച അവസരം തന്നെയാണ്. എന്നാൽ കേന്ദ്ര സർക്കാർ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്കായി ആവിഷ്കരിച്ച റിട്ടയര്‍മെൻറ് പദ്ധതിയാണ് അടൽ പെൻഷൻ യോജന. 2015 മെയ് 09-ന് ആരംഭിച്ച പദ്ധതിയിൽ ഇതുവരെ 4 കോടി വരിക്കാരുണ്ട്. എൻ‌.പി‌.എസ് പോലെ തന്നെയാണ് ഈ റിട്ടയർമെന്റ് സ്കീം കേന്ദ്ര നടത്തുന്നത് . അതായത് ജോലിക്ക് കയറുമ്പോൾ മുതൽ ചെറിയ ഒരു തുക പ്രതിമാസം നീക്കി വെച്ചു പോലും പദ്ധതിക്ക് കീഴിൽ ആര്‍ക്കും പെൻഷൻ നേടാൻ ആകും.

18 മുതൽ 40 വയസ്സ് വരെ പ്രായമുള്ള അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന ബാങ്ക് അക്കൗണ്ട് ഉള്ള ഏതൊരു ഇന്ത്യൻ പൗരനും പദ്ധതിയിൽ ചേർന്ന് നിക്ഷേപം തുടങ്ങാവുന്നതാണ്. നിക്ഷേപകർ 60 വയസ്സിൽ ജോലിയിൽ നിന്നും വിരമിക്കുമ്പോൾ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കാൻ തുടങ്ങും.

അടച്ച തുകയ്ക്ക് അനുസരിച്ചാകും പ്രതിമാസം പെൻഷൻ ലഭിക്കുന്നത്. ഈ സേവനം മരണം വരെ ലഭിക്കുന്നതാണ്. നിക്ഷേപകന്റെ മരണ ശേഷം പങ്കാളിക്ക് മരണം വരെ പെൻഷൻ ലഭിക്കും. പ്രതിമാസം 210 രൂപ 42 വർഷത്തേക്ക് നിക്ഷേപിച്ചാൽ 60 വയസ് എത്തുമ്പോൾ മുതൽ 5,000 രൂപ പ്രതിമാസ പെൻഷൻ ലഭിക്കുന്നതാണ്. ഇതിനായി പ്രതിദിനം രൂപ നീക്കി വെച്ചാൽ മതിയാകും. ഒരു വർഷത്തേക്ക് തുക നിക്ഷേപിച്ചാൽ നിക്ഷേപകന് 60,000 രൂപ പെൻഷൻ ലഭിക്കും എന്ന് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. ഈ സ്കീമിൽ അംഗമാകുന്നവര്‍ പ്രതിമാസം കുറഞ്ഞത് 210 രൂപ തുടര്‍ച്ചയായി പ്രീമിയം അടയ്‌ക്കേണ്ടതാണ്.

താല്പര്യമുള്ളവർക്ക് പദ്ധതിയിൽ ഓൺലൈനിലൂടെയും ആംഗമാകാൻ ആകും. ഇതിനായി അടൽ പെൻഷൻ യോജനയുടെ ഔദ്യോഗിക വെബ്സൈറ്റ് (വെബ്സൈറ്റ് ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) സന്ദര്‍ശിക്കുക. ആധാർ കാർഡ് ഉപയോഗിച്ച് രെജിസ്റ്റെർ ചെയ്യാവുന്നതാണ്. ഒഇതിനായി ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും.

ലോഗിൻ ചെയ്ത് ശേഷം ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ നൽകുക . അക്കൗണ്ട് നമ്പറും ഐഎഫ്എസ്‍സി കോഡുമാണ് നൽകേണ്ടത്. ഓൺലൈൻ രജിസ്റ്റർ ചെയ്യുന്നത് വഴി അക്കൗണ്ട് ആക്റ്റീവ് ആകുകയും പിന്നീട് നോമിനിയുടെ വിശദാംശങ്ങൾ നൽകാം. പ്രീമിയം പേയ്‌മെൻറ് ഓപ്ഷനും നിക്ഷഏപകര്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. ഫോമിൽ ഇ-സൈൻ ചെയ്ത് അപ്‍ലോഡ് ചെയ്താൽ അടൽ പെൻഷൻ രജിസ്ട്രേഷൻ നടപടി പൂർത്തിയാകും.

ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply