മിൽമയിൽ ജോലി നേടാൻ അവസരം – ഓൺലൈനായി അപേക്ഷിക്കാം.

കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ സ്റ്റോർസ്/ പർച്ചേസ് ഓഫീസർ തസ്തികയിലേക്ക് നിയമനത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഒറ്റത്തവണ രജിസ്ട്രേഷൻ വഴി കേരള പബ്ലിക് സർവീസ് കമ്മിഷൻ ഓൺലൈനായി ഓൺലൈൻ അപേക്ഷ ക്ഷണിച്ചിട്ടുണ്ട് . താല്പര്യമുള്ളവര് 18.05.2022ന് മുമ്പായി ഓണ്ലൈന് അപേക്ഷ സമര്പ്പിക്കണം.

വകുപ്പിന്റെ പേര് : കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ്
തസ്തികയുടെ പേര് : സ്റ്റോർസ്/ പർച്ചേസ് ഓഫീസർ
സ്കെയിൽ ഓഫ് പേ : ₹ 40840 – 81875 /-
ഒഴിവുകളുടെ എണ്ണം : 01 (ഒന്ന്)
പ്രായപരിധി: 18-40 വയസ്സ്.

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് മെറ്റീരിയല്സ് മാനേജ്മെന്റില് ബിരുദാനന്തര ഡിപ്ലോമയോ എംബിഎയോ പൂര്ത്തിയാക്കിയവരും 3 (മൂന്ന്) വര്ഷത്തെ പ്രവൃത്തിപരിചയം നേടിയവരുമായ ഉദ്യോഗാര്ത്ഥികള്ക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ (www.keralapsc.gov.in)-ൽ ഒറ്റത്തവണ രജിസ്ട്രേഷന് പ്രകാരം രജിസ്റ്റര് ചെയ്യണം. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഉപയോക്തൃ ഐഡിയും പാസ് വേഡും ഉപയോഗിച്ച് അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വിജ്ഞാപനം ശ്രദ്ധാപൂർവ്വം വായിക്കണമെന്ന് നിർദ്ദേശിക്കുന്നു.

ഔദ്യോഗിക വിജ്ഞാപനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply