സുരക്ഷ ഉറപ്പാക്കാൻ ഒരു നല്ല വീട് ഉണ്ടാകണം എന്നത് എല്ലാവരുടെയും ഒരു സ്വപനമാണ് . നിലവിൽ താമസിക്കുന്നത് മോശം അവസ്ഥയിലുള്ള വീട് ആണെങ്കിൽ അത് പുതുക്കി പണിയുന്നതിനായി സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന ഒരുപാട് പേരുണ്ട്. അത്തരക്കാർക്ക് ആശ്വാസമായി കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ഭവനസമുന്നതി 2021-2022 ജീര്‍ണ്ണാവസ്ഥയിലുള്ള ഭവനങ്ങളുടെ / അഗ്രഹാരങ്ങളുടെ പുനരുദ്ധാരണത്തിനുമായി ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്. ഒരു വീടിന് ലഭിക്കുന്ന പരമാവധി ധനസഹായ തുക 2 ലക്ഷം രൂപയാണ്. ഈ തുക അപേക്ഷകർ തിരിച്ചടക്കേണ്ടതില്ല.
അപേക്ഷകർ സംവരണേതര വിഭാഗത്തില്‍ ഉൾപെടുന്നവർക്കും കൂടാതെ 4 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള മുന്‍ഗണന AAY, മുന്‍ഗണന വിഭാഗ റേഷൻ കാർഡ് ഉടമകൾക്ക് അപേക്ഷ സമർപ്പിക്കാം. സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ലഭ്യമാകുന്ന ഫണ്ടിന്റെ ലഭ്യതക്കനുസൃതമായിട്ടായിരിക്കും അപേക്ഷകര്‍ക്ക് ധനസഹായം ലഭിക്കുന്നത് .ഗുണഭോക്തൃ പട്ടിക തയ്യാറാക്കുന്നത് നിശ്ചിത സമയ പരിധിക്കുള്ളില്‍ ലഭ്യമാകുന്ന അപേക്ഷകളില്‍ നിന്ന് ഏറ്റവും കുറഞ്ഞ വാര്‍ഷിക വരുമാനമുള്ളവര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് മുന്‍ഗണന നൽകി കൊണ്ടാണ്.
ഒരേ വരുമാനമുള്ള അപേക്ഷകരിൽ വിധവ/അവിവാഹിത/ വിവാഹബന്ധം വേര്‍പിരിഞ്ഞ /ഒറ്റപ്പെട്ട സ്ത്രീകള്‍ ഗൃഹനാഥയായ കുടുംബം , ഭിന്നശേഷിക്കാര്‍ അംഗങ്ങളായ കുടുബം, മാരകരോഗം ബാധിച്ച അംഗങ്ങളുള്ള കുടുംബം എന്നിവര്‍ക്ക് ആകും മുൻഗണന ലഭിക്കുന്നത് .തെറ്റായ രീതിയിലുള്ള വിവരങ്ങൾ അടിസഥാനത്തില്‍ ആനുകൂല്യം കൈപ്പറ്റുകയും തുക കൈപ്പറ്റിയതിന് ശേഷം അറ്റകുറ്റ പണികള്‍ നടത്താതിരിക്കുകയും ചെയ്യുന്നപക്ഷം സർക്കാർ അനുവദിച്ച തുക 12 ശതമാനം കൂട്ടുപലിശയും ചേര്‍ത്ത് തിരിച്ചടക്കേണ്ടതായി വരും മാത്രമല്ല പ്രസ്തുത പദ്ധതിയിലേക്ക് പിന്നീട് അപേക്ഷ സമർപ്പിക്കാൻ അര്‍ഹതയുണ്ടാകില്ല. ഏത് പ്രായപരിയിലുള്ളവർക്കും അപേക്ഷിക്കാവുന്നതാണ് .ഏപ്രിൽ 30, 2022 ആണ് ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി.
കേരള സംസ്ഥാനത്തിലെ സംവരണേതര വിഭാഗങ്ങളില്‍പെടുന്നവർക്ക് മാത്രമാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്അപേക്ഷകന്റെ പേര് റേഷന്‍ കാര്‍ഡില്‍ ഉൾപെട്ടിരിക്കണം .അതോടൊപ്പം പുനരുദ്ധാരണത്തിന് അപേക്ഷ നല്‍കുന്ന വീട്ടുടമസ്ഥന്‍, നിലവില്‍ അതാതു വീടുകളിൽ താമസക്കാരായിരിക്കണം. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാരിന്റേയോ, കേന്ദ്ര സര്‍ക്കാരിന്റേയോ ഭവന പദ്ധതികളുടെ ഗുണഭോക്താവായി തെരഞ്ഞെടുക്കപെട്ടിട്ടുള്ളവരുടെ അപേക്ഷ സ്വീകരിക്കില്ല.
അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ എന്തൊക്കെയെന്ന് നോക്കാം. റേഷന്‍ കാര്‍ഡ് 1,2 പേജുകളുടെ പകർപ്പ്,വരുമാന സര്‍ട്ടിഫിക്കറ്റ്,ജാതി സര്‍ട്ടിഫിക്കറ്റ്,ആധാര്‍ കാർഡ് പകർപ്പ്, വീട്ടുകരം അടച്ച രസീത് പകർപ്പ്,അപേക്ഷ സമർപ്പിക്കുന്ന ആളുടെ പേരിലുള്ള ബാങ്ക് പാസ്ബുക്ക് പകർപ്പ്,വീട് ഉള്‍പ്പെടുന്ന വസ്തുവിന്റെ ബാധ്യത രഹിത സര്‍ട്ടിഫിക്കററ് എന്നിവയാണ്.
അപേക്ഷ അയക്കേണ്ട വിലാസം “മാനേജിംഗ് ഡയറക്ടര്‍,
കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍,
L2, കുലീന, TC.23/2772, ജവഹര്‍ നഗര്‍,
കവടിയാര്‍ പി.ഒ, തിരുവനന്തപുരം, 695003”.
<<<<കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോം ഡൌൺലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക.>>>>