പ്രവാസി പെൻഷൻ പദ്ധതിയിൽ ഓൺലൈനായി അപേക്ഷിക്കാം.

- Advertisement -

പെൻഷൻ ഉൾപ്പെടെയുള്ള ഏല്ലാ സേവനങ്ങളും ഓൺലൈൻ ആക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായി പ്രവാസി വെൽഫയർ ബോര്ഡിന്റെ സോഫ്റ്റ്‌വെയർ അപ്ഡേഷൻ പ്രവർത്തികൾ പുരോഗിക്കുകയാണ്. സേവനങ്ങൾ ഓൺലൈൻ ആകുന്നതോടെ എല്ലാ മെമ്പേഴ്സിനും സ്വന്തമായി ലോഗിൻ ചെയ്യാനും അവരവരുടെ മെംബെര്ഷിപ്പിന്റെ നിലവിലുള്ള സ്റ്റാറ്റസ്, നാളിതുവരെയും നടത്തിയിട്ടുള്ള പണമിടപാടുകൾ, ഓരോ സ്‌ക്കിമിലേക്കും അപേക്ഷിക്കാനുള്ള യോഗ്യത ചെക്ക്, തുടങ്ങി നിരവധി സേവനങ്ങൾ ചെയ്യാനും കഴിയുന്നതാണ്. ഒറ്റ രെജിസ്ട്രേഷൻ മതി, ഏതു സ്കീമിലേക്കും സ്വന്തം ലോഗിൻ പേജിൽ നിന്ന് കൊണ്ട് അപേക്ഷിക്കാവുന്നതാണ്. നിലവിലുള്ള പ്രവാസി ക്ഷേമനിധി ആക്ടിൽ നിഷ്‌കർഷിച്ചിട്ടുള്ള യോഗ്യത പ്രകാരം മാത്രമാണ് ഇത് ചെയ്യാൻ കഴിയുന്നത്.

ക്ഷേമനിധിയിൽ പുതുതായി അംഗത്വം എടുക്കാൻ താല്പര്യമുള്ളവർ മൊബൈൽ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി ഉപയോഗിച്ച് സൈൻ ആപ്പ് ചെയ്യാം. യൂസർ ഐഡിയും പാസ്സ്‌വേർഡും ക്രീയേറ്റ ചെയ്തതിന് ശേഷം ലോഗിൻ ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകുക. ശേഷം രെജിസ്ട്രേഷൻ തുകയായ 200 രൂപ അടച്ചു രെജിസ്ട്രേഷൻ നടത്തേണ്ടതാണ്. താല്പര്യമുള്ളവർ താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക,ന്യൂ രെജിസ്ട്രേഷൻ പേജ് ഓപ്പൺ ആകുന്നതാണ്. സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് 8547902515 / 0471-2785500 ബന്ധപ്പെടാവുന്നതാണ്.

നിലവിൽ അംഗമായിട്ടുള്ളവർക്കും പുതിയ സിസ്റ്റത്തിൽ നിന്ന് തന്നെ ലോഗിൻ ഐഡി ഉണ്ടാക്കാവുന്നതാണ്. അതിനായി 10 അംഗ രജിസ്റ്റർ നമ്പറും മൊബൈൽ നമ്പറും നൽകി പാസ്സ്‌വേർഡ്‌ ഉണ്ടാക്കി ലോഗിൻ ID ക്രീയേറ്റ് ചെയ്യാം. ലോഗിൻ ചെയ്ത ശേഷം ലഭ്യമായ എല്ലാ ഓൺലൈൻ സേവനങ്ങളും ഉപയോഗിക്കാവുന്നതാണ്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ പ്രസ്‌തുത പേജ് ഓപ്പൺ ആകുന്നതാണ്

അംഗങ്ങൾ ലോഗിൻ ചെയ്ത ശേഷം പെൻഷൻ അപേക്ഷകളും ഓൺലൈൻ ആയി അയക്കാവുന്നതാണ്. അപേക്ഷയുടെ വിവരങ്ങൾ അക്കൗണ്ട് ലോഗിൻ ചെയ്ത് പരിശോധിക്കാവുന്നതാണ്. നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിലിലും മൊബൈൽ നമ്പറിലും മെസ്സജ്സ് വഴി ആയിരിക്കും ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ ബോർഡ് അറിയിക്കുന്നത് .

പുതുതായി അംഗത്വം എടുക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

നിലവിൽ അംഗത്വം ഉള്ളവർ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply