തിരുവനന്തപുരത്ത് ക്ഷീര വികസന വകുപ്പിന്റെ കീഴിൽ ജോലി

- Sponsored Links -

തിരുവനന്തപുരത്ത് ക്ഷീര വികസന വകുപ്പിന്റെ കീഴിൽ ഒഴിവുള്ള തസ്തികയിലേക്ക് യോഗ്യതയുള്ളവരെ ക്ഷണിക്കുന്നു. ക്ഷീര വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡെയറി ലബോറട്ടറിയിൽ ആണ് ഒഴിവുള്ളത്. കെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അനലിസ്റ് തസ്തികയിലേക്ക് ആണ് നിയമനം നടക്കുന്നത്. അപേക്ഷ നൽകേണ്ട അവസാന തീയതി ഏപ്രിൽ 11,2022.

തസ്തികയുടെ പേര് : അനലിസ്റ്
ഒഴിവുകളുടെ എണ്ണം : ഒന്ന്
നിയമന രീതി : കരാർ അടിസ്ഥാനത്തിൽ
തിരഞ്ഞെടുക്കുന്ന രീതി : ഇന്റർവ്യൂ.

- Sponsored Links -

വിദ്യാഭ്യാസ യോഗ്യത : ബി-ടെക് ഡെയറി സയൻസ് ആൻഡ് ടെക്‌നോളജിയിൽ ബിരുദവും കുറഞ്ഞത് ആറ് മാസം ഏതെങ്കിലും എൻ.എ.ബി.എൽ അക്രഡിറ്റഡ് ലാബിലെ പ്രവൃത്തിപരിചയവും വേണം. ഇവരുടെ അഭാവത്തിൽ കെമിസ്ട്രിയിലോ ബയോ കെമിസ്ട്രിയിലോ ബിരുദാനന്തര ബിരുദം ഉള്ളവരേയും പരിഗണിക്കും.

പ്രായപരിധി :18നും 40നു മദ്ധ്യേ ആയിരിക്കണം പ്രായം.
ശമ്പളം : 30,000 രൂപ (കൺസോളിഡേറ്റഡ്) പ്രതിമാസ വേതനം.

താല്പര്യമുള്ളവർ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ബന്ധപ്പെട്ട രേഖകൾ സഹിതം ജോയിന്റ് ഡയറക്ടർ, സ്റ്റേറ്റ് ഡെയറി ലാബോറട്ടറി, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ അപേക്ഷിക്കണം. വെബ്‌സൈറ്റ്: www.dairydevelopment.keralagov.in, ഫോൺ: 0471-2440074.

- Sponsored Links -

Leave a Reply