കർഷകർക്ക് ആശ്വാസമാകുന്ന കേരള സർക്കാരിൻറെ ഒരു പുതിയ പെൻഷൻ പ്രതിയെ കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. മാസം 5000 രൂപ വരെ പെൻഷൻ ലഭിക്കുന്ന ഒരു പദ്ധതിയാണിത്. ആർക്കൊക്കെയാണ് ഈ പദ്ധതിയിൽ അംഗമാകാൻ കഴിക്കുന്നത്, എപ്പോൾ മുതലാണ് പെൻഷൻ കിട്ടി തുടങ്ങുന്നത്, പെൻഷൻ പദ്ധതിയിൽ ചേരാൻ ആവശ്യമായ മാനദണ്ഡങ്ങൾ, ചേരുമ്പോൾ ആവശ്യമായ രേഖകൾ തുടങ്ങിയ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.
സംസ്ഥാനത്തെ കർഷകർക്ക് പ്രതിമാസം 5000 രൂപ വരെ ഉറപ്പുവരുത്തുന്ന പദ്ധതിയാണ് ഇത്. ഇതിലേക്ക് അംഗമാകാനുള്ള വെബ്സൈറ്റ് ഉദ്ഘാടനം ഡിസംബർ 1 ഒന്നാം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. www.kfwfb.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. നിലവിൽ കർഷകപെൻഷൻ ലഭിക്കുന്നവർക്ക് തുടർന്ന് ക്ഷേമനിധി വഴിയായിരിക്കും പെൻഷൻ ലഭിക്കുന്നത്.
മൂന്നു വർഷമായി കൃഷി പ്രധാന ഉപജീവനമാർഗ്ഗമായി ഉള്ളവർ, 18 വയസ്സു മുതൽ 55 വയസ്സുവരെ പ്രായപരിധി ഉള്ളവർക്കാണ് പദ്ധതിയിൽ അംഗമാകാൻ കഴിയുന്നത്. 100 രൂപയാണ് ഇതിൻറെ രജിസ്ട്രേഷൻ ഫീസ്. 5 സെൻറ് മുതൽ 15 ഏക്കർ വരെ കൃഷിഭൂമിയുള്ളവർക്ക് ഈയൊരു പെൻഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. 5 ലക്ഷം രൂപയായിരിക്കണം പരമാവധി വാർഷിക വരുമാനം. ഉദ്യാന കൃഷി, സസ്യ കൃഷി, നഴ്സറി, മത്സ്യം, അലങ്കാരമത്സ്യം, തേനീച്ച, കോഴി, താറാവ്, ആട്, മുയൽ, കന്നുകാലി ഉൾപ്പെടെയുള്ളവ പരിപാലിക്കുന്നവർക്കും ഈപദ്ധതിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.
100 രൂപ മുതൽ 250 രൂപ വരെയാണ് അടവ് വരുന്നത്. ഉപഭോക്താവ് അടയ്ക്കുന്ന പ്രീമിയം തുല്യമായ തുക സർക്കാറും അടക്കുന്നതാണ്. മാസംതോറും അല്ലെങ്കിൽ ആറുമാസം കൂടുമ്പോൾ അല്ലെങ്കിൽ വർഷംതോറും ആണ് പ്രീമിയം അടയ്ക്കേണ്ടി വരുന്നത്. 60 വയസ്സു മുതൽ ആയിരിക്കും ഇതിൽ അംഗമാകുന്നവർക്ക് പെൻഷൻ ലഭിക്കുന്നത്. കൂടാതെ കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പ്രീമിയം അടച്ചിരിക്കണം. പരമാവധി 5000 രൂപയാണ് പെൻഷൻ ലഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള വീഡിയോ കണ്ടു മനസ്സിലാക്കുക.
