എട്ടാം ക്ലാസ് കഴിഞ്ഞവർക്ക് എഞ്ചിനീയറിംഗ് കോളേജിൽ ജോലി

കാസർഗോഡ് തൃക്കരിപ്പൂർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഡ്രൈവർ തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു.ബസ് ഡ്രൈവർ തസ്തികയിലാണ് ഒഴിവുള്ളത്. ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്നും എട്ടാം ക്ലാസ് പാസ്സായവർക്കും കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്കു൦, ഹെവി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കുമാണ് യോഗ്യത.

താല്പര്യമുള്ളതും യോഗ്യതയുള്ളവരും ആവശ്യമായ രേഖകളുടെ ഒർജിനലുമായി ഡിസംബർ 13, രാവിലെ 11 മണിക്ക് കോളേജ് ഓഫിസിൽ എത്തി ചേരുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാനുള്ള നമ്പർ 04672250377 / 8289823835 .

മീനങ്ങാടി സി.എച്ച്.സിയില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി മുഖേന നിയമനം നടത്തുന്നു. നഴ്‌സ്, ഫാര്‍മസിസ്റ്റ്, മള്‍ട്ടിപ്പര്‍പ്പസ് വര്‍ക്കര്‍, ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കാണ് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടക്കുന്നത്.

തസ്തിക തിരിച്ചുള്ള യോഗ്യത വിവരങ്ങൾ :
സ്റ്റാഫ് നഴ്‌സ് – ജി.എന്‍.എം കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.
ഫാര്‍മസിസ്റ്റ് – അംഗീകൃത ഡിഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ .
ലാബ് അസിസ്റ്റന്റ് – വി.എച്ച്.സി.ഇ ,എം.എല്‍.റ്റി.
മള്‍ട്ടിപ്പര്‍പ്പസ് വര്‍ക്കര്‍ – എട്ടാം ക്ലാസ് പാസ്സ്.

കോവിഡ് ബ്രിഗേഡില്‍ ജോലി ചെയ്ത ജീവനക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും . സ്റ്റാഫ് നഴ്‌സ്, ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുള്ള കൂടിക്കാഴ്ച ഡിസംബര്‍ 3 ന് രാവിലെ 10 മണിയ്ക്കും, ലാബ് അസിസ്റ്റന്റ്, മള്‍ട്ടിപ്പര്‍പ്പസ് വര്‍ക്ക് കൂടിക്കാഴ്ച ഡിസംബര്‍ 4 ന് രാവിലെ 10 നും കാര്യാലയത്തില്‍ നടക്കും.

Leave a Reply