വാക്ക് ഇൻ ഇന്റർവ്യൂ – സർക്കാർ സ്ഥാപനത്തിൽ ജോലി

- Sponsored Links -

വനിത ശിശു വികസന വകുപ്പിൽ വാക്ക് ഇൻ ഇന്റർവ്യൂ
വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ ഹോം മാനേജർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ 27ന് രാവിലെ 11.30ന് നടക്കുന്നതായിരിക്കും. കാസർഗോഡ് ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ആണ് നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾ (സ്ത്രീകൾ) വെള്ള പേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കാസർഗോഡ് കളക്‌ട്രേറ്റ് മെയിൻ കോൺഫറൻസ് ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് പങ്കെടുക്കുക.

ഹോം മാനേജർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. ആവശ്യമായ യോഗ്യത എം.എസ്.ഡബ്ല്യൂ/ എം.എ (സോഷ്യോളജി)/ എം.എ (സൈക്കോളജി)/ എം.എസ്‌സി (സൈക്കോളജി) ആണ് . 25 വയസ് കഴിഞ്ഞവർക്കാണ് യോഗ്യത . 30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന ലഭിക്കും. 22,500 രൂപയാണ് പ്രതിമാസം വേതനം.

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം ജില്ലയിൽ മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്കായി ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ രണ്ടു സ്ഥിരം തസ്തികകളും എസ്.സി. വിഭാഗത്തിൽ ഒരു സ്ഥിരം തസ്തികയിലും ഉദ്യോഗാർഥികളെ ആവശ്യമുണ്ട്. തസ്തിക തിരിച്ചുള്ള യോഗ്യത വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.

- Sponsored Links -

ഫസ്റ്റ് ക്ലാസ് ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ ഇലക്ട്രോണിക്സ്/മെക്കാനിക് റേഡിയോ ആൻഡ് ടിവിയിൽ എൻ.സി.വി.ടി ട്രേഡ് സർട്ടിഫിക്കറ്റ് എന്നിവയാണ് മുന്നാക്ക വിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടവർക്കായുള്ള ഒരു തസ്തികയിലെ (Code: TVPM/MTS B2/03) യോഗ്യത.

മെക്കാനിക്കൽ എൻജിനീയറിങിൽ ഒന്നാംക്ലാസ് ഡിപ്ലോമയും ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്കാണ് രണ്ടാമത്തെ തസ്തികയിൽ (Code: TVPM/MTS B2/04) അപേക്ഷിക്കാൻ യോഗ്യതയുള്ളത് .

കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇൻഫർമേഷൻ ടെക്നോളജി, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ ഏതിലെങ്കിലും ഒന്നാം ക്ലാസ് ഡിപ്ലോമ, ബന്ധപ്പെട്ട മേഖലയിൽ മൂന്നു വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്ക് എസ്.സി. വിഭാഗത്തിനായുള്ള ഒഴിവിൽ (Code: TVPM/MTS/B2/02) അപേക്ഷിക്കാം.

ഇരു തസ്തികയ്ക്കും 35400 – 112400 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. 2022 ജനുവരി ഒന്നിന് 18നും 35നും മധ്യേ പ്രായമുള്ളവർക്കാണ് യോഗ്യത. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഏപ്രിൽ 26നു മുൻപു പേര് രജിസ്റ്റർ ചെയ്യണം.

- Sponsored Links -

Leave a Reply