നിങ്ങളുടെ പണം തട്ടിയെടുത്തേക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ. മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ടെക്സ്റ്റ് മെസ്സേജുകൾ, ഇ-മെയിലുകൾ. ഫോൺ കോളുകൾ എന്നിങ്ങനെ വിവിധ രീതിയിൽ ഫിഷിംഗ് തട്ടിപ്പുകളെ കുറിച്ച് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പു നൽകിക്കൊണ്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപഭോക്താക്കൾ അസാധാരണമായ കോളുകളോടും മെസ്സേജുകളോടും പ്രതികരിക്കരുത് എന്ന് ബാങ്ക് ആവശ്യപ്പെടുന്നു.
ഈയടുത്ത് എസ് ബി ഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ചെയ്തത് പ്രകാരം ഉപഭോക്താക്കൾക്ക് രണ്ട് നമ്പറുകളിൽ നിന്ന് ആണ് കോൾ ലഭിക്കുന്നത്. +91-8294710946, +91-7362951973, ഈ രണ്ട് നമ്പറുകളിൽ നിന്ന് അവരുടെ കെവൈസി അപ്ഡേറ്റ് ചെയ്യാൻ എന്ന രീതിയിൽ ഫിഷിങ് ലിങ്കിൽ ക്ലിക്ക് ചെയ്യാൻ അഭ്യർത്ഥിക്കുന്നു എന്നാണ് മെസ്സേജ് വരുന്നത്.
ഇത്തരം മെസ്സേജുകൾ വന്നാലും ഈ നമ്പറുകളുമായി ബന്ധപ്പെടാനോ അവർ അയക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അരുത്. കാരണം അതും എസ് ബി ഐ യുമായി ഒരു ബന്ധവുമില്ല. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ എസ്ബിഐയുടെ ഐടി സുരക്ഷ ടീം നടപടി കൈക്കൊള്ളുമെന്നും എസ് ബി ഐ പറഞ്ഞു.
ക്യുആർ കോഡ് സ്കാൻ ചെയ്യാൻ ആവശ്യപ്പെട്ട് ആരെങ്കിലും നിങ്ങൾക്ക് പണം വാഗ്ദാനം ചെയ്യുന്ന അത്തരം ഓഫറുകൾക്ക് ഇരയാകരുതെന്ന് എസ്ബിഐ അടുത്തിടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. അങ്ങനെ ചെയ്താൽ നിങ്ങളുടെ അക്കൗണ്ടിലുള്ള എല്ലാ പണവും നിങ്ങൾക്ക് നഷ്ടപ്പെടും. തട്ടിപ്പ് ഒഴിവാക്കാൻ ക്യൂആർ കോഡ് സ്കാൻ ചെയ്യരുതെന്ന് എസ്ബിഐ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു.
കൂടാതെ യൂസർ ഐഡി, പാസ്വേഡ്, ഡെബിറ്റ് കാർഡ് നമ്പർ പിൻകോഡ്, സി വി വി പി പോലുള്ള വിവരങ്ങൾ ആവശ്യപ്പെട്ടു കൊണ്ടുവരുന്ന ഇമെയിലുകൾ ഫോൺകോളുകൾ മെസ്സേജുകൾ അല്ലെങ്കിൽ ലിങ്കുകൾ എന്നിങ്ങനെ ഒന്നിനോടും പ്രതികരിക്കരുത് എന്നും എസ് ബി ഐ പറഞ്ഞു. എസ് .ബി ഐ അക്കൗണ്ടുകൾ ഉപയോഗിക്കുന്ന നിങ്ങളുടെ സുഹൃത്തുകളിലേക്കും ഈ വിവരങ്ങൾ ഷെയർ ചെയുക.