ഗ്രാമപഞ്ചായത്തിലെ താലൂക്ക് ആശുപത്രിയിലും ജോലി ഒഴിവുകൾ

- Advertisement -

മൈലപ്ര ഗ്രാമപഞ്ചായത്തിൽ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ അക്രഡിറ്റഡ് ഓവര്‍സിർ തസ്തികയിലാണ് ഒഴിവുള്ളത്. സര്‍ക്കാര്‍/കേരള യൂണിവേഴ്സിറ്റി അംഗീകൃതമോ അഥവാ തത്തുല്ല്യമോ ആയ മൂന്ന് വര്‍ഷ പോളിടെക്നിക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ഡിപ്ലോമ ആണ് ആവശ്യമായ യോഗ്യത.

താല്പര്യമുള്ളവർ ഏപ്രില്‍ 20ന് വൈകിട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകളില്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷയോടൊപ്പം ബയോഡേറ്റയും തിരിച്ചറിയില്‍ രേഖ, യോഗ്യത എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളും ഉൾപ്പെടുത്തണം. അസല്‍ രേഖകളുടെ പരിശോധന, അഭിമുഖ തീയതി എന്നിവ പിന്നീട് അറിയിക്കും.

മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ നഴ്‌സിങ് അസിസ്റ്റന്റ് നിയമനം
മലപ്പുറം താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആര്‍.എസ്.ബി.വൈ പദ്ധതി പ്രകാരം നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളെ തേടുന്നു. താത്കാലിക അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്.

താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ ഏപ്രില്‍ 11ന് രാവിലെ 10.30ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക. ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് നഴ്‌സിങ് അസിസ്റ്റന്റായി വിരമിച്ച 65 വയസ്സിന് മുകളില്‍ പ്രായമില്ലാത്തവര്‍ക്ക് ആണ് അഭിമുഖത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളത്. ഫോണ്‍: 0483 2734866.

ആലപ്പുഴ ജില്ലയിൽ നിര്‍മ്മിതി കേന്ദ്രത്തില്‍ അക്കൗണ്ടന്‍റ് ഒഴിവുണ്ട്.
ജില്ലാ നിര്‍മിതി കേന്ദ്രത്തില്‍ അക്കൗണ്ടന്‍റ് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബി.കോം ബിരുദവും കമ്പ്യൂട്ടര്‍, ടാലി/ജി.എസ്.ടി യില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ളവര്‍ക്ക് ആണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത്. 35 വയസ്സിൽ താഴെ പ്രായമുണ്ടായിരിക്കണം.

താല്പര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ സഹിതം അപേക്ഷ ഏപ്രില്‍ 18-ന് മുൻപായി nirmithialp@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ എക്സിക്യൂട്ടീവ് സെക്രട്ടറി, ജില്ലാ നിര്‍മ്മിതി കേന്ദ്രം, ബസാര്‍ പി.ഒ, ആലപ്പുഴ എന്ന വിലാസത്തില്‍ നേരിട്ടോ അപേക്ഷ നല്‍കാം. ഫോണ്‍: 9447482401.

മലപ്പുറം ജില്ലയില്‍ തപാല്‍ വകുപ്പിൽ ഇന്‍ഷൂറന്‍സ് ഏജന്റാകാന്‍ അവസരം
പത്താം ക്ലാസ് വിജയമോ തത്തുല്യ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് (വനിതകള്‍ക്ക്) ആണ് അവസരം. 18 വയസ്സ് മുതൽ 50 വയസ്സ് വരെയാണ് പ്രായപരിധി. കുടുംബശ്രീ ബീമാ മിത്രക്കാരില്‍ താല്‍പ്പര്യമുള്ളവര്‍ക്കും അപേക്ഷിക്കാം. ഇന്‍ഷൂറന്‍സ് ഏജന്റാകാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട കുടുംബശ്രീ സി.ഡി.എസ്സില്‍ പേര് വിവരങ്ങള്‍ ഏപ്രില്‍ 16നകം നല്‍കണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0483 2733470

Leave a Reply