സർക്കാർ വെബ്സൈറ്റ് വഴി ഇഷ്ടമുള്ള സ്ഥലത്ത് ഇഷ്ടമുള്ള ജോലി കണ്ടെത്താം.

- Sponsored Links -

ഓൺലൈൻ ജോലി ആയാലും ഓഫ്‌ലൈൻ ജോലി ആയാലും, നിങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് കണ്ടെത്താൻ സാധിക്കുന്ന ഒരു വെബ്സൈറ്റ് പരിചയപ്പെടാം. കേന്ദ്ര സർക്കാരിന്റെ വെബ്സൈറ്റ് ആയ എൻ.സി.എസ് (NCS) അല്ലെങ്കിൽ നാഷണൽ കരിയർ സർവിസ് എന്ന സൈറ്റിൽ ഡാറ്റ എൻട്രി ജോലികൾ മാത്രമല്ല ടൈപ്പ് റൈറ്റിംഗ് പോലുള്ള സിംപിൾ ആയ ജോലികളും ഉണ്ട്. നിങ്ങളുടെ ആവശ്യാനുസരണം പോലെ നിങ്ങൾക്ക് തിരെഞ്ഞെടുക്കാം. ഗൂഗിളിൽ NCS എന്നു സെർച്ച് ചെയ്യുമ്പോൾ കിട്ടുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തു കേറുക. സൈറ്റിൽ കേറുമ്പോൾ തന്നെ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങളുടെ പേരുകളും ഓരോ സംസ്ഥാനത്തിനുമുള്ള ഒഴിവുകളും കാണാൻ പറ്റും. ഈ ഒഴിവുകളിൽ സർക്കാർ ഒഴിവുകളും പ്രൈവറ്റ് കമ്പനികളുടെ ഒഴിവുകളും കാണാൻ പറ്റും.

പുതിയ യൂസർ ആയതുകൊണ്ട് രജിസ്റ്റർ ചെയ്യേണ്ടതായിട്ടുണ്ട്. രജിസ്റ്റർ ചെയ്യാൻ ആദ്യം നിങ്ങൾ തൊഴിൽ ഉടമയാണോ അതോ തൊഴിൽ അന്വേഷകനാണോ എന്നു തിരഞ്ഞെടുക്കുക. പിന്നീട് പേര് ടൈപ്പ് ചെയ്ത് ജനന തീയതി, ആധാർ അല്ലെങ്കിൽ പാൻ കാർഡ് നമ്പർ കൊടുത്ത ശേഷം നിങ്ങളുടെ ഉയർന്ന യോഗ്യത, മൊബൈൽ നമ്പർ, നിങ്ങളുടെ സ്കിൽസ്, ഇ-മെയിൽ അഡ്രസ്‌, പാസ്സ്‌വേർഡ്‌ കൊടുത്ത് രജിസ്റ്റർ ചെയ്യുക. തുടർന്ന് വരുന്ന പേജിൽ ചെയ്യാൻ പറ്റുന്ന ജോലികളുടെ കീ വേഡുകൾ ടൈപ്പ് ചെയ്ത് പ്രതീക്ഷിക്കുന്ന ശമ്പളം എന്നിവ കൊടുക്കുക.

- Sponsored Links -

താഴെ തന്നെ അഡ്വാൻസ്ഡ് സെർച്ച് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ തൊഴിൽ മേഖല, തൊഴിൽ മേഖലയിലെ പരിചയം, ഷിഫ്റ്റിന്റെ സമയം എന്നിവയൊക്കെ കൃത്യമായി കൊടുക്കുക. അതിന് ശേഷം താഴെ കാണുന്ന സെർച്ച് ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭ്യമായ ഒരുപാട് ജോലികൾ കാണാൻ പറ്റുന്നതാണ്. ഏതെങ്കിലും ലഭ്യമായ ജോലിയിൽ ക്ലിക്ക് ചെയ്‌താൽ ജോലി തരുന്ന കമ്പനി, നിങ്ങൾക്ക് കിട്ടുന്ന സാലറി എന്നിവയൊക്കെ കൊടുക്കാം. അഥവാ നിങ്ങൾ ക്ലിക്ക് ചെയ്‌ത ജോലി നിങ്ങളുടെ അക്കൗണ്ടുമായി മാച്ച് ആവുന്നില്ലെങ്കിൽ ആ പേജിൽ നിന്ന് തന്നെ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യാവുന്നതാണ്.

  1. ലിങ്കിൽ ക്ലിക്ക് ചെയ്ത് വെബ്സൈറ്റ് സന്ദർശിക്കുക. (https://www.ncs.gov.in/ )
  2. ശേഷം ജോലി തിരയുന്നവർ ആണെങ്കിൽ “employer”എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  3. ഉദ്യോഗാർഥികളെ തിരയുന്നവർ “job seeker”എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
  4. നിങ്ങൾ താൽപര്യപ്പെടുന്ന ജോലി, നിങ്ങളുടെ യോഗ്യത വിവരങ്ങൾ, ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്ഥലം തുടങ്ങിയ വിവരങ്ങൾ എന്റർ ചെയ്ത് ജോലി കണ്ടെത്താവുന്നതാണ്.
- Sponsored Links -

Leave a Reply