മരുതിൽ ജോലി നേടാൻ അവസരം.

ഇന്ത്യയിലെ ഏറ്റവും പ്രമുഖ മാരുതി ഡീലറായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. കൊല്ലം ജില്ലയിൽ വിവിധ തസ്തികകളിലേക്ക് ദീർഘകാല സേവനം അനുഷ്ഠിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിലെ ഒഴിവുകൾ സെയിൽസ് എക്സിക്യൂട്ടീവ്, ടീം ലീഡേഴ്സ് എന്നിങ്ങനെയാണ്.

സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിരുദം/ ഡിപ്ലോമ, കൂടാതെ ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കാണ്.

ടീം ലീഡേഴ്സ് തസ്തികയിലേക്ക് ബിരുദം കൂടാതെ ഓട്ടോമൊബൈൽ ബാങ്കിംഗ്, ഇൻഷുറൻസ്, ടെലികോം മേഖലകളിൽ ഒന്നു മുതൽ മൂന്ന് വർഷം വരെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ള ആൺകുട്ടികളിൽ നിന്നും, (ഫ്രഷേഴ്‌സ്-നും അപേക്ഷിക്കാം) jijo.john@popularv.com എന്ന ഇമെയിൽ വിലാസത്തിലേക്ക് സി.വി ഇമെയിൽ ചെയ്യുക. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ജൂൺ 14,2021. കൂടുതൽ വിവരങ്ങൾക്കും വിശദമായ വിവവരങ്ങൾക്കും 9400160409 / 8589992381 എന്നീ നമ്പറിൽ ബന്ധപ്പെടുക.

Leave a Reply