+2 ജയിച്ചവരെ വിളിക്കുന്നു, 400 ഒഴിവുകൾ.

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ പുതിയ വിജ്ഞാപനം. യു.പി.എസ്.സി എൻ.ഡി.എ നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി യിൽ 400 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. യോഗ്യത ഉള്ളതും അവിവാഹിതരും ആയ ആൺകുട്ടികൾക്ക് ഓൺലൈനായി അപേക്ഷകൾ ജൂൺ 29 ന് മുൻപായി സമർപ്പിക്കുക. നാഷണൽ ഡിഫൻസ് അക്കാദമിയിൽ 370 ഒഴിവുകളും നേവൽ അക്കാദമി 30 ഒഴിവുകളും ഉണ്ട്.

അവിവാഹിതരായ ആൺകുട്ടികളും ജനുവരി 2,2003 ശേഷവും ജനുവരി 1,2006 മുൻപും ജനിച്ചവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. നാഷണൽ ഡിഫൻസ് അക്കാദമി ആർമി വിങ്ങിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത സ്കൂൾ/ബോർഡിൽ നിന്നും പ്ലസ് ടു പാസായവർക്കാണ്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ എയർഫോഴ്സ് തസ്തികയിലേക്ക് ഫിസിക്സ്.കെമിസ്ട്രി.കണക്ക് ഉൾപ്പെടെയുള്ള വിഷയങ്ങളോട് പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം.

100 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി/എസ്.ടി/ജെ.സി.ഒ/എൻ.സി.ഒ./ ഓ.ആർ എന്നീ വിഭാഗക്കാരുടെ മക്കൾക്ക് അപേക്ഷ ഫീസില്ല. ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ യു.പി.എസ്.സി യുടെ ഔദ്യോഗിക വെബ്സൈറ്റ് (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) മുഖേന ജൂൺ 9,2021 മുതൽ ജൂൺ 29,2021 വരെ അപേക്ഷകൾ സമർപ്പിക്കാം. ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷകൾ സമർപ്പിക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply