പ്ലസ്ടു ഉള്ളവര്‍ക്ക് പോലീസ് ആവാം | കോണ്‍സ്റ്റബിള്‍ കമാന്‍ഡര്‍ വിജ്ഞാപനം

കോൺസ്റ്റബിൾ ഇൻ കമാൻഡോ വിങ് ഗ്രൂപ്പ് സി തസ്തികയിലേക്ക് ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷകൾ ക്ഷണിച്ചു കൊണ്ടു വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. ഇന്ത്യയിൽ മൊത്തത്തിൽ ആയി 520 ഒഴിവുകളാണ് ഉള്ളത്. നേരിട്ടുള്ള റിക്രൂട്ട്മെൻറ് വഴിയാണ് നിയമനം നടക്കുന്നത്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ആൺകുട്ടികൾക്ക് ഓൺലൈൻ അപേക്ഷകൾ ഹരിയാന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ജൂൺ 29,2021 മുൻപായി സമർപ്പിക്കാം. തസ്തിക തിരിച്ചുള്ള യോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷാഫീസ് തുടങ്ങിയ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

മെയിൽ കോൺസ്റ്റബിൾ ഇൻ കമാൻഡോ വിങ് (ഗ്രൂപ്പ് സി) തസ്തികയിൽ 520 ഒഴിവുകളുണ്ട്. 18 വയസ്സു മുതൽ 21 വയസ്സ് വരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. സർക്കാർ ഉത്തരവ് പ്രകാരം ഉയർന്ന പ്രായപരിധിയിൽ ഉള്ള ഇളവ് അർഹതയുള്ള വിഭാഗങ്ങൾക്ക് ലഭിക്കുന്നതാണ്. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഏതെങ്കിലും അംഗീകൃത ബോർഡ്/ഇൻസ്റ്റിറ്റ്യൂഷൻ നിന്നും പ്ലസ് ടു പാസായവർക്ക് ആണ്. പത്താം ക്ലാസിൽ അല്ലെങ്കിൽ ഉയർന്ന യോഗ്യതയിൽ ഹിന്ദി അല്ലെങ്കിൽ സംസ്കൃതം ഒരു സബ്ജക്റ്റ് ആയി പഠിച്ചിരിക്കണം.

ജനറൽ കാറ്റഗറിക്ക് 100 രൂപയും എസ്.സി /ബി.സി /ഇ.ഡബ്ല്യു.എസ് തുടങ്ങിയ വിഭാഗങ്ങൾക്ക് 25 രൂപയും ആണ് അപേക്ഷാഫീസ്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുക. ഓൺലൈനായി അപ്ലൈ ചെയ്യാനുള്ള ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്. അപേക്ഷകൾ ജൂൺ 14,2021 മുതൽ ജൂൺ 19, 2021 വരെ അപേക്ഷിക്കാം. അപേക്ഷിക്കൾ സമർപ്പിക്കുന്നതിന് മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്) നന്നായി വായിച്ചു മനസ്സിലാക്കുക.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply