ഈ ലോക്ക് ഡൌണില്‍ അടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ നിയമനം

ഗ്രാമപഞ്ചായത്തില്‍ യൂത്ത് കോഓര്‍ഡിനേറ്റര്‍
യൂത്ത് കോഓര്‍ഡിനേറ്റര്‍ ഒഴുവിലേക്ക് ഉദുമ ഗ്രാമപഞ്ചായത്തില്‍ നിയമനം നടക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ ജൂണ്‍ 10ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന ഇന്റർവ്യൂ-ൽ പങ്കെടുക്കുക. പത്താംതരത്തില്‍ കുറയാത്ത യോഗ്യതയുളള 40 വയസ്സില്‍ താഴെയുളളവര്‍ക്ക് പങ്കെടുക്കാം.

ലൈഫ് മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍
തിരുവനന്തപുരം ജില്ലയില്‍ ലൈഫ് മിഷന്‍ പദ്ധതിയില്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ഒഴിവിലേക്ക് അന്യത്രസേവന വ്യവസ്ഥയിലും സംസ്ഥാന ഓഫീസില്‍ പ്രോഗ്രാം മാനേജര്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനും യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകള്‍ സമർപ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 14 ന് വൈകിട്ട് ൩ മണി. അപേക്ഷകൾ തപാലായോ, ഇ-മെയില്‍ മുഖേനയോ ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്വെബ്സൈറ്റ് ( www.lifemission.kerala.gov.in,) സന്ദർശിക്കുക. ഫോണ്‍: 0471-2335524

പ്രൊജക്ട് കോ-ഓർഡിനേറ്റർ ജോലി
കാസർകോട് മത്സ്യകർഷക വികസന ഏജൻസിയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഒരു പ്രൊജകട് കോ ഓർഡിനേറ്റർ തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ തിങ്കളാഴ്ച (ജൂൺ 14) രാവിലെ 11 മണിക്ക് ഓൺലൈൻ ആയാണ് കൂടിക്കാഴ്ചയിൽ പങ്കെടുക്കുക. എം.എസ്‌സി.സുവോളജി/ബി.എഫ്.എസ്‌സി.ബിരുദം/ ഫിഷറീസ് സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം എന്നിവയാണ് ആവശ്യമായ യോഗ്യത. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ജൂൺ 12ന് അഞ്ച് മണിക്ക് മുമ്പായി ffda@ksgd@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കുക. ഫോൺ: 0467 2202537.

പ്രോജക്റ്റ് സ്റ്റാഫ് ജോലി
സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിയിൽ (സി.ഡിറ്റ്) പ്രൊജക്റ്റ് സ്റ്റാഫ് തസ്തികയിലേക്ക് താൽകാലികമായി കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നു. പി.എച്ച്.പി ഡെവലപ്പർ, നേറ്റീവ് റിയാക്റ്റ് ഡെവലപ്പർ, യു.ഐ/യു.എക്സ് ഡെവലപ്പർ, ടെസ്റ്റ് എൻജിനിയർ, ടെക്നിക്കൽ റൈറ്റർ, സെർവർ അഡ്മിനിസ്ട്രേറ്റർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും ഔദ്യോഗിക വെബ്സൈറ്റ് ( www.careers.cdit.org ) സന്ദർശിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 11.

 

Leave a Reply