അമേരിക്കയിൽ കൂലിപ്പണിക്ക് പോകാം, അതിശയിപ്പിക്കുന്ന ശമ്പളം.

അമേരിക്കയിലെ പൊതുവായ ലേബർ വർക്സ് ഏതൊക്കെ എന്ന് നോക്കാം. ജനറൽ അഥവാ പൊതുവായ ലേബർ വർക്സ് എന്ന് പറഞ്ഞാൽ പ്രത്യേകമായി കഴിവുകളൊന്നും തന്നെ ആവശ്യമില്ലാത്ത ജോലിയാണ്. നമുക്കെല്ലാമറിയാം അമേരിക്ക എത്ര മനോഹരമാണെന്ന്. ഒപ്പം വളരെ വൃത്തിയും. എന്നാൽ ഇതിനൊക്കെ പിന്നിൽ വലിയൊരു പങ്ക് വഹിക്കുന്ന കുറച്ചു പേര്. ഇനി അതാരൊക്കെയാണെന്നും അവരുടെ ജോലിയുടെ കൂടുതൽ കാര്യങ്ങളും ശമ്പളത്തെയും കുറിച്ചൊക്കെ അറിയാം.

ആഴ്ചയിൽ മൂന്നു ദിവസമൊക്കെ ഗാർബേജ് എടുക്കാൻ ആള് വരും. വളരെ കഠിനമായ ജോലിയാണിത്. ഇവരുടെ ശമ്പളം എന്ന് പറയുന്നത് 45000 ഡോളർ മുതൽ 90000 ഡോളർ വരെയാണ്. അതായത് ഇന്ത്യൻ റുപ്പീ ഏകദേശം 65 ലക്ഷം രൂപ. മറ്റൊരു ജോലിയാണ് പുല്ല് വെട്ടുന്നത്. ഒരു മണിക്കൂറിന് 20 ഡോളർ ആണ്. ഇതൊരു സീസണൽ ജോബ് ആണ്. ഈ ജോലിയുടെ പ്രേത്യേകത എന്തെന്നാൽ സമ്മർ സമയത്തു പുല്ല് വെട്ടുകയും വിന്റർ ആകുമ്പോൾ ഇവർ തന്നെ മഞ്ഞു മാറ്റുന്നതും ആയിട്ടുള്ള ജോലികൾ ചെയ്യും.

ഇതിന്റെ മിനിമം ശമ്പളം എന്ന് പറയുന്നത് 15 ഡോളറാണ്. അതിൽ കുറഞ്ഞു ആർക്കും കൊടുക്കാൻ കഴിയില്ല. 20 ഡോളർ എന്ന് പറയുമ്പോ ഇന്ത്യൻ റുപ്പീ ഏകദേശം 1458 രൂപ. ഇനി മറ്റൊരു ജോലിയാണ് അമേരിക്കയിൽ വീടിന്റെ റൂഫ് പണി, വീടുപണി, കൺസ്റ്റ്ങ്ക്ഷന് പണികളൊക്കെ മുന്നിട്ട് നിൽക്കുന്നത് സ്പാനിഷ് സംസാരിക്കുന്ന ആളുകളാണ്. മലയാളികൾ കൂടുതലായും സൂപ്പർവൈസിങ് പോലുള്ള ജോലികളിലാണ് ഏർപ്പെടാറുള്ളത്.

മലയാളികൾ ഗവണ്മെന്റ് സൈറ്റുകളിൽ ഇതുപോലുള്ള പണിചെയ്യാറുണ്ട്. ഇല്ലീഗൽ ആയിട്ട് ജോലിക്ക് വരുന്നവർക്ക് മിനിമം വേജ് ഒന്നും ബാധകമല്ല.  കിട്ടിയില്ലയെങ്കിലും ഒന്നും ചെയ്യാനാകില്ല.  അപ്പോൾ ഇതൊക്കെയാണ് അമേരിക്കയിലെ പ്രധാനപ്പെട്ട ജനറൽ ലേബർ വർക്സ് എന്ന് പറയപ്പെടുന്നത്. അമേരിക്കയുടെ മനോഹാരിതയ്ക്ക് പ്രധാന പങ്ക് വഹിക്കുന്നത് ഇവരൊക്കെ തന്നെയാണ്. അവരുടെ വീടുകളും പരിസരവും സംരക്ഷിക്കേണ്ടത് അവരവരാണെന്ന നിയമം ആണ് യൂറോപ്പുകാർക്.

Leave a Reply