ആട് വളർത്തലിന് 25,000 രൂപ സർക്കാർ ധനസഹായം, തിരിച്ചടവില്ല

നമുക്കറിയാം ലോകം മുഴുവൻ കോവിഡിന്റെ പശ്ചാത്തലത്തിൽ ഏറ്റവും വലിയ സാമ്പത്തിക ബുദ്ധിമുട്ടിലൂടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. നിരവധി ആളുകളുടെ തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. വിദേശത്തുനിന്നും തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലെത്തിയ നിരവധി ആളുകൾ പുതിയ ഒരു സംരംഭം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഈയൊരു സാഹചര്യത്തിൽ നിങ്ങളിലേക്ക് ഉപകാരപ്രദമായ ഒരു പദ്ധതിയുടെ വിശദാംശങ്ങൾ എത്തിക്കുകയാണ്.

ഗോട്ട് സാറ്റലൈറ്റ് യൂണിറ്റ് പദ്ധതി എന്ന പേരിലുള്ള സംസ്ഥാന സർക്കാർ രൂപീകരിച്ച ഒരു സ്കീം പരിചയപ്പെടാം. ഒരുപാട് പേർ വരുമാനം കണ്ടെത്താൻ ഉപയോഗിക്കുന്ന ഒരു സംരംഭമാണ് ആടുവളർത്തൽ. മത്സ്യകൃഷി, കോഴിവളർത്തൽ, പശുവളർത്തൽ എന്നിവയ്ക്കുപുറമേ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഒരു സംരംഭം ആട് വളർത്തൽ തന്നെയാണ്. പുതുതായി ഒരു സംരംഭം തുടങ്ങുന്നവർക്ക് ആയി വിവിധ സഹായങ്ങളാണ് നിലവിലുള്ളത്. അത്തരത്തിൽ ജനങ്ങൾക്കായി രൂപീകരിച്ച ഒരു പദ്ധതിയാണ് ഗോഡ് സാറ്റലൈറ്റ് യൂണിറ്റ് സ്‌കീം. ഇതിനായി എങ്ങനെയാണ് അപേക്ഷിക്കേണ്ടത് എന്ന് നോക്കാം.

കേരള സർക്കാരിനെയും മൃഗസംരക്ഷണ വകുപ്പിനെയും കീഴിലുള്ള ഒരു പദ്ധതി പ്രകാരം 25,000 രൂപയാണ് ലഭിക്കുന്നത്. ഇത് തിരിച്ചടയ്ക്കേണ്ടതില്ല എന്നതാണ് ഏറ്റവും വലിയ ഗുണം. 4 മാസം മുതൽ ആറു മാസം വരെ പ്രായമുള്ള മലബാറിയൻ ഇനത്തിൽപ്പെട്ട 5 പെണ്ണ് ആടുകളും അതുപോലെ ഒരു മുട്ടനാടിനെയും വാങ്ങാൻ വേണ്ടിയാണ് 25000 രൂപ സഹായമായി ലഭിക്കുന്നത്. നിലവിൽ ആട് വളർത്തുന്നവർക്ക് അതുകൂടാതെ പുതുതായി ഈ മേഖലയിലേക്ക് കടന്നുവരുന്നവർക്കും ഭാഗമാകാൻ കഴിയും.

30 ശതമാനം വനിതകൾക്കും 10 ശതമാനം എസ് സി എസ് ടി വിഭാഗക്കാർക്കും ബാക്കി 60 ശതമാനം ജനറൽ കാറ്റഗറി വിഭാഗക്കാർക്കും ആണ് മുൻഗണന ലഭിക്കുന്നത്. ഈയൊരു പദ്ധതി പ്രകാരം ആട്ടിൻകൂട് മുഴുവൻ ചെലവും നമ്മൾ തന്നെ വഹിയ്ക്കേണ്ടതുണ്ട്. കുറഞ്ഞത് 100 സ്ക്വയർ ഫീറ്റ് വലിപ്പമുള്ള ആട്ടിൻകൂട് ആയിരിക്കണം. ആടുകളുടെ ഇൻഷുറൻസും നമ്മൾ തന്നെ എടുക്കേണ്ടതുണ്ട്.

ഈയൊരു പദ്ധതിക്കു വേണ്ടി അപേക്ഷ സമർപ്പിക്കുമ്പോൾ ആവശ്യമായ രേഖകൾ എന്തൊക്കെ എന്ന് നോക്കാം. ആധാർ കാർഡ് കോപ്പി, നികുതി ചീട്ട് കോപ്പി, റേഷൻ കാർഡ് തുടങ്ങിയ രേഖകളായി പഞ്ചായത്തിന് കീഴിലുള്ള മൃഗാശുപത്രിയിൽ ആണ് അപേക്ഷ നൽകേണ്ടത്. ഒരു പഞ്ചായത്തിനെയും അപേക്ഷകൾ പരിഗണിച്ച് ജില്ല മൃഗസംരക്ഷണ വകുപ്പ് ആണ് അന്തിമ ലിസ്റ്റ് തയ്യാറാക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ വായിച്ചു മനസ്സിലാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply