കാസർഗോഡ് ,കൊല്ലം, കോട്ടയം ജില്ലകളിൽ ഉൾപ്പടെ ജോലി ഒഴിവുകൾ

ടെക്നിക്കൽ കൺസൽട്ടൻറ്, അസിസ്റ്റൻറ് കോഡിനേറ്റർ എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിനായി കാസർകോട് ജില്ല സിദ്ധ മിഷൻ അപേക്ഷകൾ ക്ഷണിക്കുന്നു. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനീയറിങ് ബിരുദം കൂടാതെ ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്കാണ് ടെക്നിക്കൽ കൺസൾട്ട് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത.

സോളിഡ് & ലിക്വിഡ് വേസ്റ്റ് മാനേജ്മെൻറ് എൻജിനീയറിങ് ബിരുദം / ഡിപ്ലോമ അല്ലെങ്കിൽ സയൻസ് ബിരുദവും ദ്രവ മാലിന്യ സംസ്കരണ രംഗത്ത് പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർഥികൾക്ക് ആണ് അസിസ്റ്റൻറ് കോർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്. താൽപര്യമുള്ളവരും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റഉൾപ്പടെ അപേക്ഷകൾ ജൂലൈ 28 ന് മുൻപായി മെയിൽ ചെയ്യുക. tsckasargod@gmail.com. ഫോൺ  : 9446958519

കോട്ടയം ജില്ലയിൽ അറുന്നൂറ്റിമംഗലം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബീ.ഫാ൦ അല്ലെങ്കിൽ ഡി.ഫാം യോഗ്യത ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും താല്പര്യമുള്ള ഉപയോഗിക്കുന്നതുമായ ഉദ്യോഗാർത്ഥികൾ ജൂലൈ 28 നു രാവിലെ 10 മണി മുതൽ 2 മണി വരെ താഴെപ്പറയുന്ന ഇമെയിൽ വിലാസത്തിലേക്ക് അപേക്ഷയും ബയോഡേറ്റ അയക്കുക. chcarmangalam@gmail.com. ഫോൺ  : 04829252376

സർക്കാർ ഹോമിയോ സ്ഥാപനങ്ങളിൽ നാഷണൽ മിഷൻ ഫണ്ട് ഉപയോഗിച്ചുള്ള അറ്റൻഡർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കൊല്ലം ജില്ലയിൽ ആയിരിക്കും നിയമനം നടക്കുന്നത്. ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം ആയിരിക്കും. ഇതിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത എസ്എസ്എൽസി യും എ ക്ലാസ് ഹോമിയോപ്പതി മെഡിക്കൽ റേഷൻകാർഡ് കീഴിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്കാണ്.

50 വയസ്സാണ് പരമാവധി പ്രായപരിധി. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും അപേക്ഷയും ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ ജില്ലാ മെഡിക്കൽ ഓഫീസ് ഹോമിയോ തേവള്ളി പി.ഒ, കൊല്ലം എന്ന വിലാസത്തിലേക്ക് ജൂലൈ 28 വൈകുന്നേരം 5 മണിക്ക് മുൻപായി അയക്കുക. ഫോൺ  : 04742797220.

കൂടുതൽ ജോലി ഒഴിവുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply