വിവിധ ജില്ലകളിലായി ഒഴിവുകൾ- വാക് ഇൻ ഇൻറെർവ്യൂ

കോഴിക്കോട് മുക്കം നഗരസഭയിൽ താൽക്കാലിക നിയമനം
സെക്യൂരിറ്റി, ശുചീകരണ ജീവനക്കാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ നഗരസഭ ഡൊമിസിലറി കോവിഡ് കെയർ സെൻററിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർക്ക് നേരിട്ടോ ഇമെയിൽ വഴിയോ അപേക്ഷിക്കാം. അപേക്ഷയിൽ വാട്സ് ആപ് നമ്പർ രേഖപ്പെടുത്തണം. അപേക്ഷകൾ നഗരസഭ ഓഫീസിൽ നേരിട്ടോ mukkammunicipality@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 28ന് മൂന്ന് മണി.

സ്വകാര്യ സ്ഥാപനങ്ങളിൽ നിരവധി ഒഴിവുകൾ.
പാലക്കാട്, കോയമ്പത്തൂർ ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങളിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ട്രെയിനി, ടെക്‌നീഷ്യൻ, സൂപ്പർവൈസർ, നഴ്‌സ്, മെക്കാനിക്കൽ എഞ്ചിനീയർ, പ്രോഗ്രാം മാനേജർ എന്നിങ്ങനെ 120 ഒഴിവുകളാണുള്ളത്. ഐ.ടി.ഐ/ ഡിപ്ലോമ/ബി.ടെക് (മെക്കാനിക്കൽ / ഓട്ടോമൊബൈൽ), ബി എസ് സി നഴ്‌സിംഗ് അല്ലെങ്കിൽ ജി എൻ എം (സ്ത്രീ /പുരുഷൻ) എന്നിങ്ങനെയാണ് വിവിധ തസ്തികകളിലായി ഒഴിവു വിവരങ്ങൾ . ചിറ്റൂർ മിനി സിവിൽ സ്റ്റേഷനിലുള്ള കരിയർ ഡെവലപ്പ്‌മെന്റ് സെന്ററിൽ ജൂലൈ 23 ന് വൈകിട്ട് അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ചിറ്റൂർ കരിയർ ഡെവലപ്പ്‌മെന്റ് എപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 04923-223297.

വാക്-ഇൻ-ഇന്റർവ്യൂ
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്നു. ഇടുക്കി ഐറ്റിഡിപി ഓഫീസിന്റെ പരിധിയിലുള്ള പീരുമേട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ പ്രവർത്തിക്കുന്ന സഹായ കേന്ദ്രത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.ഉദ്യോഗാർഥികൾ പീരുമേട് താലൂക്കിൽ താമസിക്കുന്നതും 20 നും 45 നും ഇടയിൽ പ്രായമുള്ളതുമായ പട്ടികവർഗ്ഗ വിഭാഗത്തിൽ പെട്ടവർ ആയിരിക്കണം.

അപേക്ഷിക്കുന്നവരുടെ ആവശ്യമായ യോഗ്യത ബിരുദം, മലയാളം കമ്പ്യൂട്ടിംഗ്, ഓൺലൈൻ അപേക്ഷ തയ്യാറാക്കുന്നതിനുള്ള പരിജ്ഞാനം എന്നിവയാണ് .ഒരു ലക്ഷം രൂപയാണ് വാർഷിക വരുമാന പരിധി . പ്രതിമാസം 15,000 രൂപ ഓണറേറിയം ലഭിക്കും. ഈ തസ്തികയിലേക്കുള്ള നിയമനം 2022 മാർച്ച് 31 വരെ മാത്രമായിരിക്കും. താല്പര്യമുള്ളവർ, ജാതി/വരുമാന/ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ജൂലൈ 26 ന് രാവിലെ 11ന് പീരുമേട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന പീരുമേട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ- 9496070357

Leave a Reply