എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധിയുടെ മാതൃ ജ്യോതി എന്ന പദ്ധതി പ്രകാരമാണ് സഹായം ലഭിക്കുന്നത്. ഈയൊരു പദ്ധതി പ്രകാരം കേരളത്തിലെ ഓരോ വീട്ടമ്മമാർക്കും 2000 രൂപയാണ് പ്രതിമാസം ലഭിക്കാൻ പോകുന്നത്. രണ്ടു വർഷത്തോളം നീണ്ടുനിൽക്കുന്ന ഒരു ആനുകൂല്യം ആണ് ഈ ഒരു പദ്ധതി വഴി ലഭിക്കുന്നത്. വിവിധതരം വെല്ലുവിളികളും പ്രതിസന്ധികളും നേരിടുന്ന വീട്ടമ്മമാരിലേക്ക് ഈയൊരു സഹായം എത്തിച്ചേരുന്നതാണ്. ഒരു പദ്ധതി പ്രകാരം രണ്ടുവർഷംകൊണ്ട് 48000 രൂപ ധനസഹായമാണ് ലഭിക്കാൻ പോകുന്നത്.
മാതൃ ജോതി എന്നാണ് ഈ പദ്ധതിക്ക് നാമകരണം ചെയ്തിട്ടുള്ളത്. കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിന് വേണ്ടിയും ഗർഭകാലത്തുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളും അതിജീവിക്കാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള ഒരു സഹായ പദ്ധതിക്ക് സർക്കാർ രൂപകൽപ്പന ചെയ്തത്. ഈ പദ്ധതി വഴി മുൻപ് കാഴ്ച പരിമിതിയുള്ള അമ്മമാർക്ക് മാത്രമായിരുന്നു ആനുകൂല്യം ലഭിച്ചിരുന്നത്. എന്നാൽ ഇപ്പോൾ 80 ശതമാനമോ അതിനുമുകളിൽ അന്ധത ഉള്ളവർക്കും, 60% ഓ അതിനു മുകളിലോ ഇൻടലക്ചൽ ഡിസബിലിറ്റി ഉള്ളവർക്കും, 60% ഓ അതിനു മുകളിലോ സെറിബ്രൽ പാഴ്സി ഉള്ളവർക്കും, 80 ശതമാനമോ അതിനുമുകളിലോ ചലന വൈകല്യമുള്ളവർക്കും, 50 ശതമാനമോ അതിനു മുകളിലോ മസ്കുലാർ ഡിസ്ട്രോഫി ഉള്ളവർക്കും, 60 ശതമാനമോ അതിനു മുകളിലോ മാനസികരോഗം ഉള്ളവർക്കും, ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
ഇതിനുപുറമേ ഒന്നിലധികം വൈകല്യങ്ങൾ ഉള്ളവർക്കും അതായത് ബധിരരും അന്ധരും അവർക്കും മുൻഗണന ഉണ്ട്. കൂടാതെ വിവിധതരം ബൗദ്ധിക വൈകല്യങ്ങൾ ഉള്ളവർക്ക് രണ്ടാം മുൻഗണനയും നൽകുന്നുണ്ട്. കൂടാതെ മറ്റു അധിക വൈകല്യമുള്ളവർക്ക് മൂന്നാം മുൻഗണനയും നൽകുന്നുണ്ട്. കൂടാതെ 80 ശതമാനംആസിഡ് ആക്രമണത്തിന് ഇരയായവർക്കും മുൻഗണന ലഭിക്കുന്നുണ്ട്. ഓട്ടിസം,സ്പെക്ട്രം ഡിസോർഡർ 50 ശതമാനത്തിനു മുകളിലും നോ വിഷൻ 70 ശതമാനത്തിൽ മുകളിലും, ബധിരരും കേൾക്കാൻ ബുദ്ധിമുട്ടുള്ളവരും 80 ശതമാനത്തിനു മുകളിൽ ആണെങ്കിലും ക്രോണിക് ന്യൂറോളജിക്കൽ കണ്ടീഷൻ 70 ശതമാനത്തിനു മുകളിൽ ആണെങ്കിലും, 80 ശതമാനമോ അതിനു മുകളിലോ കുഷ്ഠ രോഗം ഭേദമായവർക്കും, മൾട്ടിപ്പിൾ സിറോസിസ് 60 ശതമാനം അതിനുമുകളിൽ ഉള്ളവർക്കും, പാർക്കിൻസൺസ് രോഗം 60% അതിനുമുകളിൽ ഉള്ളവർക്കും, ഹീമോഫീലിയ 70 ശതമാനമോ അതിനുമുകളിലോ ഉള്ളവർക്കും, തലസീമിയ 70 ശതമാനവും അതിനുമുകളിലും ഉള്ളവർക്കും, അരിവാൾ രോഗം 70 ശതമാനവും അതിനുമുകളിലും ഉള്ളവർക്കും, സംസാരവും ഭാഷാ വൈകല്യം 80% വും അതിനുമുകളിൽ ഉള്ളവർക്കും, ഉയരക്കുറവ് 70% ഓ അതിനുമുകളിൽ ഉള്ളവർക്കും, കൂടാതെ നിർദിഷ്ട പഠനവൈകല്യം നൂറു അതിനുമുകളിൽ ഉള്ളവർക്കും, ആനുകൂല്യം ലഭിക്കുന്നുണ്ട്. അപേക്ഷിക്കേണ്ടവർ കുഞ്ഞു ജനിച്ചതിനുശേഷം മൂന്നു മാസങ്ങൾക്കുള്ളിൽ തന്നെ അപേക്ഷ സമർപ്പിക്കേണ്ടതാണ്.
കുഞ്ഞു ജനിച്ച് ഒരു വർഷത്തിനുള്ളിൽ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. എങ്കിൽ കുഞ്ഞിന് രണ്ടു വയസ്സ് ആകുന്നതു വരെ ആയിരിക്കും ഈ ആനുകൂല്യം ലഭിക്കുന്നത്. അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷയോടൊപ്പം വരുമാന സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ ആണ് സമർപ്പിക്കേണ്ടത്.
