കേന്ദ്ര സർക്കാർ ജോലി. ഇന്റർവ്യൂ വഴി നിയമനം

ഐസിഎംആർ-നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ച് വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് ഔദ്യോഗിക നോട്ടിഫിക്കേഷൻ പ്രഖ്യാപിച്ചു. വിവിധ താൽക്കാലിക പ്രോജക്റ്റ് പോസ്റ്റുകളിൽ വാക്ക്-ഇൻ-ഇന്റർവ്യൂ / എഴുത്തു പരീക്ഷകൾ സംഘടന നടത്തും. ആവശ്യാനുസരണം കാലാവധി കൂടുതൽ നീട്ടിയേക്കാം. ആവശ്യമുള്ള യോഗ്യതകളും പരിചയവും പ്രായ മാനദണ്ഡങ്ങളും ഉള്ളവർക്ക് “ഐസിഎംആർ-എൻഐഎംആർ, ഫീൽഡ് യൂണിറ്റ്, ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് ബിൽഡിംഗ്, കാമ്പൽ, പനാജി, ഗോവ” യിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂ / എഴുത്തു പരീക്ഷയിൽ പങ്കെടുക്കാം.

റീസേർച്ച് അസിസ്റ്റന്റ്
ഒഴിവുകളുടെ എണ്ണം : 02(01-ഒബിസി),(01-യുആർ)
ശമ്പളo: 31,000 രൂപ
വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ സയൻസ് / ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദം / 03 വർഷത്തെ പ്രവൃത്തി പരിചയഓ അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ മാസ്റ്റർ ബിരുദം.
പ്രായപരിധി: 30 വയസ്സ്.
ഡോക്യുമെന്റിന്റെ രജിസ്ട്രേഷൻ & ഡോക്യുമെന്റ് വെരിഫിക്കേഷൻ തീയതിയും സമയവും : 05-08-2021 രാവിലെ 09:30 മുതൽ 10:30 വരെ.

ഇൻസെക്റ് കളക്ടർ
ഒഴിവുകളുടെ എണ്ണം : 02(01- ഒബിസി),(01 -എസ്സി)
ശമ്പളഓ : 16,000 രൂപ
വിദ്യാഭ്യാസ യോഗ്യത: ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിചയമുള്ള ഹൈസ്കൂൾ അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പരിശീലനത്തിന്റെ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഐടിഐ അല്ലെങ്കിൽ വൊക്കേഷണൽ ട്രെയിനിംഗിനായുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട ട്രേഡിൽ എടിഎസ് വിജയകരമായി പൂർത്തിയാക്കൽ.
പ്രായപരിധി :25 വയസ്സ്.
ഡോക്യുമെന്റിന്റെ രജിസ്ട്രേഷൻ & ഡോക്യുമെന്റ് വെരിഫിക്കേഷൻ തീയതിയും സമയവും : 05-08-2021 രാവിലെ 10:30 മുതൽ 11:30 വരെ.

മൾട്ടി ടാസ്കിങ് സ്റ്റാഫ്
ഒഴിവുകളുടെ എണ്ണം : 02(01- എസ്സി),(01- എസ്ടി)
ശമ്പളഓ : 15,800 രൂപ
വിദ്യാഭ്യാസ യോഗ്യത: ഉദ്യോഗാർത്ഥികൾ ഹൈസ്കൂൾ അല്ലെങ്കിൽ തത്തുല്യം പാസായിരിക്കണം.
പ്രായപരിധി :25 വയസ്സ്.
ഡോക്യുമെന്റിന്റെ രജിസ്ട്രേഷൻ & ഡോക്യുമെന്റ് വെരിഫിക്കേഷൻ തീയതിയും സമയവും : 05-08-.2021 രാവിലെ 11:30 മുതൽ ഉച്ചക്ക് 12:30 വരെ.

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ വാക്ക്-ഇൻ-ഇന്റർവ്യൂ/വ്യക്തിഗത ചർച്ചകൾക്ക് (മുകളിൽ സൂചിപ്പിച്ച തീയതികളിൽ) നിർദ്ദിഷ്ട അപേക്ഷാ ഫോമിൽ ശരിയായി പൂരിപ്പിച്ചതിനൊപ്പം പങ്കെടുക്കേണ്ടതുണ്ട്. ഔദ്യോഗിക നോട്ടിഫിക്കേഷൻ ശ്രദ്ധാപൂർവ്വം വായിക്കുക (ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്).

നോട്ടിഫിക്കേഷൻ ലിങ്ക്
ഇന്റർവ്യൂ വിവരങ്ങൾ ലിങ്ക് 
ഔദ്യോഗിക വെബ്സൈറ്റ്   ലിങ്ക് 

Leave a Reply