1% പലിശക്ക് 2 കോടി വരെ വായ്പ നിങ്ങൾക്കും ലഭിക്കും

പുതുതായി സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഒരു കൈ സഹായം എന്ന നിലയിൽ കേന്ദ്ര സർക്കാരിൻറെ പുതിയ പദ്ധതി. കേന്ദ്ര സർക്കാരിൻറെ പുതിയ പദ്ധതി ആയ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ സഹായത്തോടെ ഇനി സംരംഭകർക്ക് വായ്പ ലഭിക്കും. ഒരു ശതമാനം പലിശയ്ക്ക് രണ്ട് കോടി രൂപ വരെ വായ്പ ലഭിക്കും എന്നത് തന്നെയാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. വേറെ ഹൗസ്, ഫുഡ് പ്രോസസിംഗ്, പാക്കിംഗ്, കാർഷിക ഉപകരണം ഉൽപാദനം, പരിശോധന യൂണിറ്റുകൾ, വിളവെടുപ്പിനുശേഷം കൃഷി മേഖലയിൽ ആവശ്യമായ വികസനം എന്നിവയ്ക്ക് വേണ്ടി കേന്ദ്രം ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചതിൽ നിന്ന് കേരളത്തിന് 2520 കോടിരൂപയാണ് ലഭിക്കുന്നത്.

രണ്ടുകോടി രൂപ വരെ വ്യക്തികൾക്കും സംഘങ്ങൾക്കും സംരംഭം തുടങ്ങുന്നതിനായി ലഭിക്കും. ഒരാൾക്ക് ഒന്നിലേറെ പദ്ധതി സമർപ്പിക്കാനും അതുവഴി ഒന്നിൽ കൂടുതൽ വായ്പ ലഭിക്കുകയും ചെയ്യും. ഏത് ബാങ്ക് വഴിയാണ് കേന്ദ്രം പ്രഖ്യാപിച്ച വായ്പ ലഭിക്കുന്നതെങ്കിലും പലിശനിരക്കിൽ 3 ശതമാനം സബ്സിഡി കേന്ദ്രം നൽകും. നബാർഡിന്റെ മൾട്ടിപർപ്പസ് സെൻറർ സ്കീമിൽ ഉൾപ്പെടുത്തി നാലുശതമാനം പലിശയ്ക്ക് ആണ് സഹകരണ ബാങ്കുകൾ വായ്പ നൽകുന്നത്.

കേന്ദ്രസർക്കാറിന് അഗ്രികൾച്ചർ ഇൻസ്ട്രക്ടർ ഫണ്ട് പദ്ധതി മുഖേന 3 ശതമാനം പലിശ സബ്സിഡി ലഭിക്കുന്നതോടെ സംരംഭകന് ഒരു ശതമാനം പലിശയ്ക്ക് വായ്പ ലഭിക്കും. കേന്ദ്രം പ്രഖ്യാപിച്ചത് ഈടില്ലാത്ത വായ്പയാണ്. കൂടാതെ പദ്ധതിയുടെ കാലാവധി 2020-21 മുതൽ 2029-30 വരെ ഉണ്ടാകും. ആറു മാസം മുതൽ രണ്ടു വർഷം വരെ വായ്പകൾക്ക് മൊറട്ടോറിയം ലഭിക്കും. 3% സബ്സിഡി പലിശയിൽ ലഭിക്കുന്നത് ഏഴു വർഷം വരെയുള്ള തിരിച്ചടവ് കാലാവധിക്കാണ്.

സഹകരണസംഘങ്ങൾ വഴി സംസ്ഥാനത്ത് മാത്രം 168 യൂണിറ്റുകൾക്ക് ഏകദേശം 450 കോടിയോളം നൽകുന്നതിന് നടപടി പൂർത്തിയായി. കൂടുതലും ഗ്രാമങ്ങളിൽ വെളിച്ചെണ്ണ നിർമാണ യൂണിറ്റുകളാണ് ആവശ്യക്കാർ ഉള്ളത്. ഗ്രാമങ്ങളിലുള്ള വ്യക്തികൾക്കും സംഘങ്ങൾക്കും കൃഷി മേഖലയിൽ ഉള്ള ഏതു പദ്ധതിക്കും വായ്പ അനുവദിക്കും. സഹകരണ വകുപ്പ് ഡെപ്യൂട്ടി റെജിട്രാർ ആണ് പദ്ധതിയുടെ കാര്യങ്ങൾ നിയോഗിച്ചിട്ടുള്ളത്.

Leave a Reply