കേരളത്തിലെ പോസ്റ്റൽ ഡിവിഷനിൽ വീണ്ടും അവസരം. പത്താം ക്ലാസ് യോഗ്യത മതി.

തപാൽ ഗ്രാമീണ തപാൽ ഇൻഷുറൻസ് പദ്ധതിയിൽ കമ്മീഷൻ വ്യവസ്ഥയിൽ ഏജൻസ്മാരെ (ഡയറക്ട് ഏജൻസ് / ഫീൽഡ് ഓഫീസർ) നിയമിക്കുന്നതിനായി ഇടുക്കി പോസ്റ്റർ ഡിവിഷനിൽ അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 16, 2021 വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. തസ്തികയുടെ കൂടുതൽ വിവരങ്ങൾ, പ്രായപരിധി, വിദ്യാഭ്യാസയോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.

18 വയസ്സു മുതൽ 50 വയസ്സുവരെ പ്രായമുള്ളവർക്ക് ആണ് ഡയറക്ടർ ഏജൻറ് തസ്തികയിലേക്ക് അപേക്ഷ കഴിയുന്നത്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉണ്ടായിരിക്കണം. തൊഴിൽരഹിതർ, സ്വയം തൊഴിൽ ചെയ്യുന്നവർ, ലൈഫ് ഇൻഷുറൻസ് ഏജൻറ്മാരായി പ്രവർത്തി പരിചയം ഉള്ളവർ, വിമുക്തഭടന്മാർ, അംഗനവാടി ജീവനക്കാർ, സ്വയംസഹായ സംഘങ്ങളിൽ ഉള്ളവർ, സർവീസിൽ നിന്നും വിരമിച്ച അധ്യാപകർ എന്നീ വിഭാഗങ്ങൾക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്.

ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് 60 വയസ്സിനു താഴെ പ്രായമുള്ള വിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം. ഏതെങ്കിലും കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസിൽ നിന്നും വിരമിച്ച ഗ്രൂപ്പ് എ/ഗ്രൂപ്പ് ബി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്.

താല്പര്യം ഉള്ളതും നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, മൊബൈൽ നമ്പർ ഉൾപ്പെടെ അപേക്ഷകൾ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, ഇടുക്കി ഡിവിഷൻ, തൊടുപുഴ 685 584 എന്ന വിലാസത്തിൽ അയയ്ക്കുക, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തപ്പെടുന്ന ഇൻറർവ്യൂ തീയതി അപേക്ഷകരെ നേരിട്ട് അറിയിക്കുന്നതാണ്, തിരഞ്ഞെടുക്കപ്പെടുന്നവർ 5000 രൂപ എൻ.എസ്.സി /കെ/വി/പി ആയി സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകേണ്ടതാണ് .ജൂലൈ 16, 2021 വരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 04862 222281/ 9744885457 എന്ന നമ്പറിൽ ബന്ധപ്പെടുക

Leave a Reply