കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് വിളിക്കുന്നു

വാക്ക് ഇൻ ഇന്റർവ്യൂ വുമായി ബന്ധപ്പെട്ട് കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ് (കേരളപി.സി.ബി) ഒരു റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കൊമേഴ്സ്യൽ അപ്രന്റിസ് തസ്തികയിലേക്ക് വിവിധ ഒഴിവുകൾ നികത്തുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു. വാക്ക്-ഇൻ-ഇന്റർവ്യൂ തീയതി 2021 ജൂലൈ 14 ആണ്. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.’

കൊമേർഷ്യൽ അപ്രന്റിസ് തസ്തികയിലേക്ക് 9,000 രൂപ സ്റ്റൈപ്പന് -ൽ മലപ്പുറം ജില്ലയായിരിക്കും നിയമനം. അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം പൂർത്തിയാക്കിയവരും അടിസ്ഥാന കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ട്. ഉദ്യോഗാർഥിയയുടെ പ്രായം 18-26 ഇടയിൽ നിലനിൽക്കണം. എസ് സി, എസ്ടി, പിഡബ്ല്യുഡി, സ്ത്രീകള് തുടങ്ങിയ എല്ലാവര്ക്കും സർക്കാർ മാനദണ്ഡങ്ങള് പ്രകാരം ഉയർന്ന പ്രായപരിധിയില് ഇളവ് ലഭിക്കും.

 

 

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം, പ്രായം, യോഗ്യത തുടങ്ങിയവ തെളിയിക്കാക്കുന്ന യഥാർത്ഥ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഫോട്ടോയും, മലപ്പുറം,പെരിന്തൽമണ്ണ റോഡിൽ മുട്ടേങ്ങാടൻ കെട്ടിടത്തിലെ മലിനീകരണ നിയന്ത്രണ ബോർഡ് ഓഫീസിൽ ജൂലൈ 14 ന് രാവിലെ 11 മണിക്ക് മുമ്പ് സമർപ്പിക്കുക. കൊമേഴ്സ്യൽ അപ്രന്റിസ് ആയി മുൻപ് സേവനമനുഷ്ഠിച്ചവർ അപേക്ഷിക്കേണ്ടതില്ല. ഫോണ് : 0483 2733211.

Leave a Reply