ഏഴാം ക്ലാസ് ജയിച്ചവർക്ക് മുതൽ ഔഷധിയിൽ ജോലി. പരീക്ഷയില്ല

വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് ഔഷധിയുടെ പുതിയ വിജ്ഞാപനം വന്നിട്ടുണ്ട്. കണ്ണൂർ, കൊല്ലം ജില്ലകളിലാണ് നിലവിൽ ഒഴിവുകൾ. ഷിഫ്റ്റ് ഓപ്പറേറ്റർ, അപ്പ്രെന്റിസ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, ട്രെയിനി വർക്കർ എന്നീ തസ്തികകളിലാണ് അവസരഓ. താല്പര്യമുള്ളവർ ജൂലൈ 22, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്.

ഷിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിൽ 06 ഒഴിവുകളുണ്ട് കൊല്ലം ജില്ലയിൽ ആയിരിക്കും നിയമനം നടത്തുന്നത്. ഐടിസി/ഐടിഐ അല്ലെങ്കിൽ പ്ലസ് ടു ആണ് ആവശ്യമായ യോഗ്യത. 18 വയസ്സ് മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി. 11,200 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം.

അപ്പ്രെന്റിസ് തസ്തികയിൽ 22 ഒഴിവുകളുണ്ട്. കൊല്ലം ജില്ലയിൽ ആയിരിക്കും നിയമനം നടക്കുന്നത്. ഏഴാം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ട് .18 വയസ്സ് മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി. 10,800 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒരു ഒഴിവുണ്ട്. കണ്ണൂർ ജില്ലയിൽ ആയിരിക്കും നിയമനം നടക്കുന്നത്. ബിസിഎ/പി.ജി.ഡി.സി.എ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം ആണ് ആവശ്യമായ യോഗ്യത. 20 മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി. 13,600 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

ട്രെയിനി വർക്കർ തസ്തികയിൽ 33 ഒഴിവുകളുണ്ട്. ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും ഏഴാം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാം. 18 വയസ്സ് മുതൽ 41 വയസ്സ് വരെയാണ് പ്രായപരിധി. 10 800 രൂപയാണ് പ്രതിമാസ വേതനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ വയസ്സ് , ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി ഉൾപ്പെടെ അപേക്ഷകൾ ജൂലൈ 22 മുൻപായി വിജ്ഞാപനത്തിൽ പറഞ്ഞ വിലാസത്തിൽ സമർപ്പിക്കുക. അർഹമായ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് ലഭിക്കുന്നതാണ്.

നോട്ടിഫിക്കേഷൻ (കൊല്ലം) ലിങ്ക്
നോട്ടിഫിക്കേഷൻ (കണ്ണൂർ ) ലിങ്ക്

Leave a Reply