എഴുത്തും വായനയും അറിയുന്നവർക്ക് മുതൽ ജോലി നേടാൻ അവസരം.

വിവിധ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ താൽക്കാലിക നിയമനം. വനിത ശിശു വികസന വകുപ്പിലെ വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സിലെ വൺ സ്റ്റോപ്പ് സെൻറർലേക്ക് ആണ് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. തസ്തിക തിരിച്ചുള്ള കൂടുതൽ വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.

സെൻറർ അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു ഒഴിവുണ്ട്. 22,000 രൂപയാണ് ഹോണറേറിയം. 25 വയസ്സു മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. സൈക്കോളജി, സോഷ്യോളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം, നിയമബിരുദം ആണ് ആവശ്യമായ യോഗ്യത. സർക്കാർ അർദ്ധ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രവർത്തിച്ചിട്ടുള്ള പരിചയം ഉള്ളവർക്ക് മുൻഗണന തിരഞ്ഞെടുക്കപ്പെടുന്നവർ സ്ഥാപനത്തിൽ താമസിച്ച് തന്നെ ജോലി ചെയ്യണം.

കേസ് വർക്കർ തസ്തികയിൽ മൂന്ന് ഒഴിവുകൾ ഉണ്ട്. 24മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. 15000 രൂപയാണ് ഹോണറേറിയം. 25 വയസ്സു മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. സൈക്കോളജി, സോഷ്യോളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം, നിയമബിരുദം ആണ് ആവശ്യമായ യോഗ്യത. സർക്കാർ അർദ്ധ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രവർത്തിച്ചിട്ടുള്ള പരിചയം ഉള്ളവർക്ക് മുൻഗണന .

സൈക്കോ സോഷ്യൽ കൗൺസിലർ തസ്തികയിൽ ഒരു ഒഴിവുണ്ട്. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ ആയിരിക്കും പ്രവർത്തി സമയം.സൈക്കോളജി, സോഷ്യോളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം ആണ് ആവശ്യമായ യോഗ്യത. സർക്കാർ അർദ്ധ സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രവർത്തിച്ചിട്ടുള്ള പരിചയം ഉള്ളവർക്ക് മുൻഗണന .

സെക്യൂരിറ്റി തസ്തികയിലും ഒരു ഒഴിവുണ്ട്. 8000 രൂപയ്ക്ക് ഹോണറേറിയം. 35 വയസ്സു മുതൽ 50 വയസ്സ് വരെയാണ് പ്രായപരിധി. എഴുത്തും വായനയും അറിയുന്നവർക്ക് അപേക്ഷിക്കാൻ യോഗ്യത ഉണ്ട്. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന. വൈകിട്ട് 7 മണി മുതൽ രാവിലെ ഏഴ് മണി വരെയാണ് പ്രവർത്തിസമയം.

മൾട്ടിപർപ്പസ് ഹെൽപർ തസ്തികയിൽ രണ്ടു വഴികളുണ്ട്. 8,000 രൂപയാണ് പ്രതിമാസം ഹോണറേറിയം ആയി ലഭിക്കുന്നത്. 25 വയസ്സു മുതൽ 45 വയസ്സ് വരെയാണ് പ്രായപരിധി. 24മണിക്കൂർ ഷിഫ്റ്റ് അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത് പ്രവർത്തിസമയം. എഴുത്തും വായനയും അറിയുന്നവർക്ക് അപേക്ഷിക്കാം. പ്രസ്തുത മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

എല്ലാ തസ്തികകളിലേക്കും സ്ത്രീകൾക്കു മാത്രമാണ് അപേക്ഷിക്കാൻ കഴിയുന്നത്. താൽപര്യമുള്ളവരും യോഗ്യത ഉള്ളവരും വയസ്സ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പടെ അപേക്ഷയോടൊപ്പം സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് അസിസ്റ്റൻറ് സർജൻ കുറയാത്ത ഡോക്ടർമാരുടെ ശാരീരികക്ഷമത തെളിയിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ്, സബ് ഇൻസ്‌പെക്ടറുടെ റാങ്കിൽ കുറയാത്ത പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. അപേക്ഷകൾ ജൂലൈ 14 വൈകിട്ട് 5 മണിക്ക് മുൻപ് വിമൺ പ്രൊട്ടക്ഷൻ ഓഫീസർ, സിവിൽ സ്റ്റേഷൻ, ബി ബ്ലോക്ക്, മൂന്നാം നില, കോഴിക്കോട്-20 എന്ന് വിലാസത്തിൽ നേരിട്ടോ തപാൽ മുഖേന സമർപ്പിക്കണം ഫോൺ 0495 2371343 .

Leave a Reply