വൺ സ്റ്റോപ്പ് സെന്ററിൽ നിരവധി ഒഴിവുകൾ- പരീക്ഷയില്ല

- Advertisement -

കാസർകോട് ജില്ലയിലെ വൺസ്റ്റോപ്പ് സെന്ററിൽ നിരവധി ഒഴിവുകൾ. താല്പര്യമുള്ളവർക്ക് അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ, കൗൺസിലർ, ഐ ടി സ്റ്റാഫ്, മൾട്ടി പർപ്പസ് ഹെൽപ്പർ,സെക്യൂരിറ്റി സ്റ്റാഫ് എന്നീ തസ്തികകളിൽ ജോലി നേടാൻ അവസരം. തസ്തിക തിരിച്ചുള്ള യോഗ്യത മാനദണ്ഡങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട വിധ തുടങ്ങിയ കാര്യങ്ങൾ താഴെ വിവരിക്കുന്നു.

അഡ്മിനിസ്‌ട്രേറ്റർ, കേസ് വർക്കർ – നിയമ ബിരുദമോ സോഷ്യൽ വർക്കിലുള്ള മാസ്റ്റർ ബിരുദമോ ഉള്ളവർക്ക് ആണ് യോഗ്യത.
കൗൺസിലർ- സോഷ്യൽ വർക്ക്/ ക്ലിനിക്കൽ സൈക്കോളജിൽ മാസ്റ്റർ ബിരുദമുള്ളവർക്ക് അവസരം.
ഐ ടി സ്റ്റാഫ് –ബിരുദവും കമ്പ്യൂട്ടർ ഐ ടി വിഷയങ്ങളിൽ ഡിപ്ലോമയും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം .
മൾട്ടി പർപ്പസ് ഹെൽപ്പർ –03 വർഷം പ്യൂൺ, സഹായി തസ്തികയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
സെക്യൂരിറ്റി സ്റ്റാഫ്- മൂന്നു വർഷത്തിൽ കുറയാതെ സെക്യൂരിറ്റി തസ്തികയിൽ തൊഴിൽ പരിയമുള്ളവർക്ക് അപേക്ഷിക്കാം.

പ്രായപരിധി – 25 മുതൽ 40 വയസുവരെയുള്ള സ്ത്രീകളായിരിക്കണം അപേക്ഷകർ.

പ്രവൃത്തി പരിചയം-

  • സെന്റർ അഡ്മിനിസ്‌ട്രേറ്റർ; സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നത് സംബന്ധിച്ച മേഖലകളിൽ ഗവ/ എൻ ജി ഒ പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളിൽ കുറഞ്ഞത് 05 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം.
  • കേസ് വർക്കർ :സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ തടയുന്നത് സംബന്ധിച്ച മേഖലകളിൽ ഗവ/ എൻ ജി ഒ പ്രൊജക്ട് അഡ്മിനിസ്‌ട്രേറ്റീവ് മേഖലകളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം.
  • കൗൺസിലർ ;സംസ്ഥാന ജില്ലാതലത്തിലുള്ള മെന്റൽ ഹെൽത്ത് സ്ഥാപനം/ ക്ലിനിക്കുകളിൽ മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

താൽപര്യമുള്ളവർ ഉദ്യോഗാർഥികൾ ബയോഡേറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകൾ സഹിതം കാസർകോട് സിവിൽ സ്റ്റേഷനിലെ വനിത സംരക്ഷണ ഓഫീസിൽ ലഭ്യമാക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 20 ന് വൈകീട്ട് 05 മണി. ഫോൺ: 04994 256266, 9446270127.

എംപ്ലോയബിലിറ്റി സെന്ററിൽ ഓൺലൈൻ അഭിമുഖം
കാസർകോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിന്റെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള അഭിമുഖങ്ങൾ ഓൺലൈനായി നടത്തും. മുൻകൂട്ടി രജിസ്ട്രേഷൻ നടത്തിയവർക്കാണ് ഇന്റർവ്യൂ പങ്കെടുക്കാൻ കഴിയുന്നത്. പുതുതായി രജിസ്ട്രേഷൻ നടത്തുവാനും ഇന്റർവ്യൂ പറ്റിയ വിവരങ്ങൾക്കും ജൂലൈ 09 വൈകീട്ട് അഞ്ചിനകം 9207155700 എന്ന നമ്പറിൽ ബന്ധപ്പെടണം.ഓൺലൈൻ അഭിമുഖത്തിൽ മുൻകൂട്ടി രജിസ്ട്രേഷൻ നടത്താത്തവരെ പങ്കെടുപ്പിക്കില്ല. നിലവിൽ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർഥികൾക്കും ഇത് ബാധകമാണ്. ശനി, ഞായർ ദിവസങ്ങൾ അവധിയാണ്.

Leave a Reply