ജനറൽ ആശുപത്രയിൽ നിരവധി ഒഴിവുകൾ. പരീക്ഷയില്ല

ജനറൽ ആശുപത്രിയിലേക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം വന്നിട്ടുണ്ട്. കൽപ്പറ്റ ജനറൽ ആശുപത്രിയിലാണ് അവസരം. ക്ലീനിങ് സ്റ്റാഫ്, നേഴ്സിംഗ് അസിസ്റ്റൻറ്, ഡ്രൈവർ, ഡേറ്റാ എൻട്രി ഓപ്പറേറ്റർ, സെക്യൂരിറ്റി, ലാബ് അസിസ്റ്റൻറ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ്, ക്ലർക്ക്, മൾട്ടിപർപ്പസ് (ഓ.പി അസിസ്റ്റൻറ്,ഓ. പി കളക്ടർ, ക്യാഷ്യർ, എം ആർ എൽ അസിസ്റ്റൻറ്) എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.

താൽക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. ടെലിഫോണിക്ക് ഇൻറർവ്യൂ പ്രകാരം ആയിരിക്കും തിരഞ്ഞെടുക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഫീസിൽ നിന്നും ലഭിക്കുന്ന ഫോർമാറ്റ്-ൽ ജൂലൈ 13, 2021 വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷകൾ സമർപ്പിക്കുക. കൽപ്പറ്റ മുൻസിപ്പാലിറ്റിയിൽ താമസിക്കുന്നവർക്ക് മുൻഗണന ലഭിക്കും.

ഡ്രൈവർ തസ്തികയിൽ ഹെവി ഡ്രൈവിംഗ് ലൈസൻസ്, എച്ച്.ജി.വി.എച്ച്.പി.വി ബാഡ്ജ് ഉള്ളവർക്ക് അപേക്ഷിക്കാം. 50 വയസ്സാണ് പരമാവധി പ്രായപരിധി. 21.07.2021 ആണ് ഇൻറർവ്യൂ തീയതി.

നേഴ്സിംഗ് അസിസ്റ്റൻറ് തസ്തികയിൽ നേഴ്സിംഗ് അസിസ്റ്റൻറ് മേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് ആണ് യോഗ്യത. 50 വയസ്സാണ് പരമാവധി പ്രായപരിധി. ജൂലൈ 22 ആണ് ഇൻറർവ്യൂ നടക്കുന്നത്.

എട്ടാം ക്ലാസ് ജയിച്ചവർക്ക് ക്ലീനിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം. അൻപത് വയസ്സ് ആണ് പരമാവധി പ്രായപരിധി. ജൂലൈ 17, 2021 ആണ് ഇൻറർവ്യൂ തീയതി.

ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ പി.ജി.ഡി.സി.എ കഴിഞ്ഞവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. പ്രായം 50 വയസ്സ് കവിയരുത്. ജൂലൈ 21 ആയിരിക്കും ഇൻറർവ്യൂ തീയതി. 19.7.2021-ന് ടൈപ്പിംഗ് ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.

സെക്യൂരിറ്റി തസ്തികയിൽ ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് എട്ടാം ക്ലാസ് ജയിച്ചവർക്കും, മിനിമം എൽ.എം.വി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്കും അപേക്ഷിക്കാം. 50 വയസ്സാണ് പ്രായപരിധി. ജൂലൈ 17 2021 ആണ് ഇൻറർവ്യൂ തീയതി.

ലാബ് അസിസ്റ്റൻറ് തസ്തികയിൽ ആവശ്യമായ യോഗ്യത വി.എച്ച്.എസ്.സി-എം.എൽ.ടി ആണ്‌. 50 വയസ്സാണ് പരമാവധി പ്രായപരിധി. ഇൻറർവ്യൂ തീയതി ജൂലൈ 22, 2021ആണ്.

ലാബ് ടെക്നീഷ്യൻ തസ്തികയിൽ അപേക്ഷിക്കാൻ യോഗ്യത ഉള്ളത് ബി.എസ്.സി എം.എൽ.ടി അല്ലെങ്കിൽ
ഡി.എം.എൽ.ടി കഴിഞ്ഞവർക്ക് ആണ്. പരമാവധി പ്രായം 50 വയസ്സാണ്. ജൂലൈ 22 ആണ് ഇൻറർവ്യൂ തീയതി.

ഫാർമസിസ്റ്റ് തസ്തികയിൽ ബി.ഫാം അല്ലെങ്കിൽ ഡി.ഫാം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. 50 വയസ്സാണ് പരമാവധി പ്രായപരിധി. ജൂലൈ 23 ഇൻറർവ്യൂ തീയതി.

ക്ലാർക്ക് തസ്തികയിൽ ആരോഗ്യമേഖലയിൽ പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. 65 വയസ്സാണ് പരമാവധി പ്രായപരിധി. ജൂലൈ 23 ആയിരിക്കും ഇൻറർവ്യൂ.

മൾട്ടിപർപ്പസ് (ഓ.പി അസിസ്റ്റൻറ്,ഓ. പി കളക്ടർ, ക്യാഷ്യർ, എം ആർ എൽ അസിസ്റ്റൻറ് )പത്താം ക്ലാസ് ജയിച്ചവർക്ക് ആരോഗ്യ സ്ഥാപനങ്ങളിൽ പ്രവർത്തിപരിചയം ഉള്ളവർക്കും 50 വയസ്സിൽ താഴെ പ്രായമുള്ള വർക്കും അപേക്ഷിക്കാം. 23 ആണ് ഇൻറർവ്യൂ തീയതി.

താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ നിന്നും നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം ഇതിൽ അപേക്ഷകൾ ഓഫീസിൽ നേരിട്ട് സമർപ്പിക്കേണ്ടതാണ്.

ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply