പരീക്ഷ ഇല്ലാതെ 25000 രൂപ ശമ്പളത്തില്‍ കേന്ദ്ര സർക്കാർ ജോലി

സിമൻറ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് 46 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. വിവിധ ട്രേഡ്-ലായി എൻജിനീയർ, ഓഫീസർ എന്നീ തസ്തികകളിലാണ് അവസരം. എഞ്ചിനീയർ തസ്തികയിൽ 29 ഒഴിവുകളും ഓഫീസർ തസ്തികയിൽ 17 ഒഴിവുകളാണുള്ള.ത് തസ്തിക തിരിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്കിനും ഓൺലൈനായി അപേക്ഷിക്കാനുള്ള ലിങ്കിനും തുടർന്ന് വായിക്കുക.

എഞ്ചിനീയർ (പ്രൊഡക്ഷൻ, മെക്കാനിക്കൽ, സിവിൽ, മൈനിങ്, ഇൻസ്ട്രമെന്റെഷൻ, ഇലക്ട്രിക്കൽ) തസ്തികയിൽ നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം 25000 രൂപയാണ്. 35 വയസ്സാണ് പരമാവധി പ്രായപരിധി. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷവും പിഡബ്ല്യുഡി വിഭാഗത്തിന് 10 വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് എൻജിനീയറിങ് ബിരുദവും കൂടാതെ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്.

ഓഫീസർ( മെറ്റീരിയൽ മാനേജ്മെൻറ്, മാർക്കറ്റിംഗ്, ഫിനാൻസ്& അക്കൗണ്ട്സ്, ഹ്യൂമൻ റിസോഴ്സ്, കമ്പനി സെക്രട്ടറി, രാജ്ഭാഷ അധികാരി, ലീഗൽ) തസ്തികയിൽ പ്രതിമാസ ശമ്പളം 25000 രൂപയാണ്. പരമാവധി പ്രായപരിധി 35 വയസ്സാണ്. നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം അർഹതയുള്ള വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് എം.ബി.എ (മാർക്കറ്റിംഗ്)/ എം.ബി.എ (ഫിനാൻസ്)/ എം.ബി.എ (എച്ച് ആർ)/ എം.എസ്.ഡബ്ലിയു/ സി.എസ്/ഹിന്ദിയിലോ ഇംഗ്ലീഷിലോ മാസ്റ്റർ ഡിഗ്രി/ എൽ.എൽ.ബി/ CA/ICWA കൂടാതെ രണ്ടു വർഷത്തെ പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.

ഇൻറർവ്യൂ മുഖേനയാണ് തിരഞ്ഞെടുക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യത ഉണ്ടെങ്കിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30, 2021.

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply