ക്ഷീര വികസന യൂണിറ്റിൽ ജോലി നേടാൻ അവസരം.

പാലക്കാട് ക്ഷീര വികസന യൂണിറ്റിൽ നിലവിലെ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മിൽക്ക് ഷെഡ് ഡെവലപ്മെൻറ് പദ്ധതിയിലേക്ക് ഒരു വുമൺ ക്യാറ്റിൽ കെയർ വർക്കർ ഒഴിവാണ് ഉള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷകൾ ജൂലൈ 16 വൈകുന്നേരം 5 മണിക്ക് മുൻപായി സമർപ്പിക്കുക.

ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹമുള്ളവർ കുറഞ്ഞത് എസ്എസ്എൽസി യോഗ്യത ഉള്ളവരായിരിക്കണം. 18 വയസ്സു മുതൽ 50 വയസ്സ് വരെയാണ് പ്രായപരിധി. മുൻപ് ഈ തസ്തികയിൽ ജോലി ചെയ്തിട്ടുള്ള വർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസയോഗ്യത തിരിച്ചറിയൽ രേഖയുടെ പകർപ്പുകൾ ഉൾപ്പെടെ അപേക്ഷ ജൂലൈ 16 വൈകുന്നേരം 5 മണിക്ക് മുൻപായി നേരിട്ടു തപാൽ മുഖേനയോ പാലക്കാട് ബ്ലോക്ക് തല ക്ഷീര വികസന യൂണിറ്റ്, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ബിൽഡിംഗ്, കല്ലേക്കാട്, ക്ഷീരവികസന ഓഫീസർക്ക് സമർപ്പിക്കുക.

ജൂലൈ 19 രാവിലെ 11 മണിക്ക് സിവിൽ സ്റ്റേഷൻ പ്രവർത്തിക്കുന്ന ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ ആയിരിക്കും ഇൻറർവ്യൂ നടക്കുന്നത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോം -ൻറെ മാതൃകയും പാലക്കാട് ബ്ലോക്കിലെ ക്ഷീര വികസന ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ഇൻറർവ്യൂ-ന് വരുമ്പോൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ കൊണ്ടുവരിക.

ബന്ധപ്പെടാനുള്ള നമ്പർ – 0491 2505137

Leave a Reply