ആയുർവേദ ആശുപത്രിയിൽ നിരവധി ഒഴിവുകൾ

ആയുർവേദ ഹോസ്പിറ്റൽ ഇടുക്കി ജില്ലാ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഫീമെയിൽ തെറാപ്പിസ്റ്റ്, എക്സ്-റേ ടെക്നീഷ്യൻ, സ്വീപ്പർ, സെക്യൂരിറ്റി, കുക്ക് തുടങ്ങിയ വിവിധ തസ്തികകളിലേക്കാണ് അവസരം . ദിവസവേത അടിസ്ഥാനത്തിലായിരിക്കും നിയമനം, താൽക്കാലികമായിരിക്കും (പരമാവധി 179 ദിവസത്തേക്ക്). താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ജൂലൈ 15,വൈകുന്നേരം 2 മണിക്കോ അതിനു മുമ്പോ അപേക്ഷ സമർപ്പിക്കാം.

തസ്തിക തിരിച്ചുള്ള യോഗ്യത, ഇന്റർവ്യൂ, തീയതി, സമയം.

  • ഫീമെയിൽ തെറാപ്പിസ്റ്റ് : ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സിൽ പാസ്. അഭിമുഖം 19/07/2021, 11 രാവിലെ ആയിരിക്കും.
  • എക്സ്-റേ ടെക്നീഷ്യൻ: സർക്കാർ അംഗീകൃത കോഴ്സ് പാസ് (ഡിഎംഇ സർട്ടിഫിക്കറ്റ്), അഭിമുഖം: 19/07/2021, 2pm .
  •  സ്വീപ്പർ : ഏഴാം ക്ലാസ് പാസും പ്രവർത്തിപരിചയവും, അഭിമുഖം: 21/07/2021, 11am .
  • സെക്യൂരിറ്റി: ഏഴാം പാസും പ്രവർത്തിപരിചയവും ,അഭിമുഖം: 21/07/2021, 2 pm .
  • കുക്ക് : ഏഴാം ക്ലാസ് പാസ്സും പ്രവർത്തിപരിചയവും,അഭിമുഖം: 22/07/2021,11 pm .

അപേക്ഷിക്കേണ്ട രീതി

താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, അനുഭവം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം താഴെ നൽകിയിരിക്കുന്ന മെയിൽ ഐഡിയിൽ അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. മൊബൈൽ നമ്പർ ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തിയിരിക്കണം . അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 15,2pm ആണ്. ഇന്റർവ്യൂ സമയത്തിന് 30 മിനിറ്റ് മുമ്പ് മാത്രമേ ഉദ്യോഗാർത്ഥികൾ റിപ്പോർട്ട് ചെയ്യാവൂ.

ഇ-മെയില് :dahannexparemavu@gmail.com
മൊബൈൽ നമ്പർ :’04862232420

Leave a Reply