കേരള സര്‍ക്കാര്‍ സ്ഥാപനങ്ങളിൽ താല്‍ക്കാലിക ഒഴിവുകള്‍

കുടുംബശ്രീയിൽ അക്കൗണ്ടന്റ് നിയമനം
അൽകൗണ്ടൻറ് തസ്തികയിലേക്ക് അവസരം. കുടുംബശ്രീ മുഖേന നെന്മാറ ബ്ലോക്കിൽ നടപ്പാക്കുന്ന ഗ്രാമീണ സംരംഭ വികസന പദ്ധതിയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്. നെന്മാറ ബ്ലോക്കിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അംഗമോ കുടുംബശ്രീ കുടുംബാംഗമായ ആയവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്.

അപേക്ഷന്റെ വിദ്യാഭ്യാസ യോഗ്യത ബികോം- ടാലി, കമ്പ്യൂട്ടർ പരിജ്ഞാനഓ എന്നിവയാണ്. 20 വയസ്സ് മുതൽ 35 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. യോഗ്യത ഉള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജൂലൈ 18 ന് വൈകിട്ട് മൂന്നിനകം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ഓഫീസിൽ നൽകണമെന്ന് ജില്ലാ മിഷൻ കോ – ഓർഡിനേറ്റർ- ന്റെ അറിയിപ്പ്. ഫോൺ: 0491-2505627.

പത്താം ക്ലാസ് ജയിച്ചവർക്ക് മുതൽ എംപ്ലോയബിലിറ്റി സെന്റർ മുഖേന ജോലി.
കോഴിക്കോട് ജില്ലയിലെ സ്വകാര്യ ഇൻഷൂറൻസ് സ്ഥാപനത്തിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്റർ മുഖേന ആണ് നിയമനം നടത്തുന്നത്. മാർക്കറ്റിംങ്ങ് മാനേജർ, ഇൻഷൂറൻസ് സെയിൽ പേഴ്സൺ, സെയിൽസ് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിൽ ആണ് അവസരം.

മാർക്കറ്റിംങ്ങ് മാനേജർ തസ്തികയിൽ ബിരുദം കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഇൻഷൂറൻസ് സെയിൽ പേഴ്സൺ ഒഴിവുകളിലേക്ക് പ്ലസ് ടു പാസ്സായവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. സെയിൽസ് എക്സിക്യൂട്ടീവ് തസ്തികയിലേക്ക് ആവശ്യമായ യോഗ്യത പത്താം തരം ആണ്. ജൂലൈ 14നാണ് കൂടിക്കാഴ്ച നടത്തുന്നത്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം calicutemployability8721@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ജൂലൈ 12 മുൻപായി അപേക്ഷികൾ സമർപ്പിക്കുക.

കാസർഗോഡ് ജില്ലയിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് വഴി ജോലി.
എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിന്റെ സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള ഓൺലൈൻ ഇന്റർവ്യൂ നടത്തും. മുൻകൂട്ടി രജിസ്ട്രേഷൻ കഴിഞ്ഞവർക്കാണ് ഇന്റർവ്യൂ പങ്കെടുക്കാൻ കഴിയുന്നത്. പുതുതായി രജിസ്ട്രേഷൻ നടത്തുവാനും അഭിമുഖത്തിൽ പങ്കെടുക്കുവാനും മറ്റു വിവരങ്ങൾക്കുമായി ജൂലൈ ഒമ്പതിന് വൈകീട്ട് അഞ്ചിനകം 9207155700 എന്ന നമ്പറിൽ ബന്ധപ്പെടണം. നിലവിൽ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർഥികൾക്കും ഇത് ബാധകമാണ്.

Leave a Reply