സർക്കാർ സ്‌കൂളിൽ ഹൈസ്കൂൾ അസിസ്റ്റൻറ്- ഇന്റർവ്യൂ വഴി നിയമനം.

സർക്കാർ സ്‌കൂളിൽ ഹൈസ്കൂൾ അസിസ്റ്റൻറ് – ആലപ്പുഴ ജില്ലയിൽ പുന്നപ്ര വടക്ക് അതിൽ പ്രവർത്തിക്കുന്ന ഡോക്ടർ അംബേദ്കർ മെമ്മോറിയൽ ഗവൺമെൻറ് മോഡൽ റസിഡൻഷ്യൽ സ്കൂളിൽ അവസരം ഹൈസ്കൂൾ അസിസ്റ്റൻറ് (ഹിന്ദി)യിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഈ തസ്തികയിൽ ഒരു ഒഴിവാണ് ഉള്ളത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ആവശ്യമായ രേഖകൾ ഉൾപ്പെടെ ജൂലൈ 30 രാവിലെ 11 മണിക്ക് നടക്കുന്ന ഇൻറർവ്യൂ പങ്കെടുക്കണം. ഇൻറർവ്യൂ സ്കൂളിൽ വച്ച് തന്നെയായിരിക്കും ഫോൺ നമ്പർ: 04772268442.

തൃശൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പ്രോജക്ട് അസിസ്റ്റൻറ്, ക്യാഷ്യർ/അക്കൗണ്ടൻറ് എന്നീ തസ്തികകളിലേക്കാണ് അവസരം ഉള്ളത്. ഇരു തസ്തികകളിലും ഓരോ ഒഴിവുകൾ വീതമാണുള്ളത്. കോളേജിൽ സ്വാ ലംബൻ ചെയറിൽ താൽക്കാലിക ഒഴിവിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്.

പ്രോജക്ട് അസിസ്റ്റൻറ് തസ്തികയിൽ ആവശ്യമായ യോഗ്യത ബിടെക് ആണ്. കാഷ്യർ കം അക്കൗണ്ട് തസ്തികയിൽ ബി.കോം കഴിഞ്ഞവർക്കും റ്റാലി അല്ലെങ്കിൽ തുല്യമായ അക്കൗണ്ടിംഗ് സോഫ്റ്റ്‌വെയർ അറിവുള്ളവർക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള വിലാസത്തിലേക്ക് ജൂലൈ 30 മുൻപായി ബയോഡേറ്റ അയക്കുക.

 

Leave a Reply