കെ.എസ് ആർ. ടി.സി യിൽ നിരവധി ജോലി ഒഴിവുകൾ

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെ.എസ്.ആർ.ടി.സി) നിരവധി തസ്തികകളിലേക്ക് യോഗ്യത ഉള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താൽക്കാലിക നിയമനം ആയിരിക്കും നടക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 11, 2021

മാനേജർ (ഐ.ടി ), ഡെപ്യൂട്ടി മാനേജർ (ഐ.ടി), മാനേജർ (അക്കൗണ്ട്സ്) ഡെപ്യൂട്ടി മാനേജർ (അക്കൗണ്ട്സ്), മാനേജർ (കൊമേഴ്സ്യൽ), ഡെപ്യൂട്ടി മാനേജർ (കൊമേഴ്സ്യൽ), മാനേജർ (എച്ച്.ആർ) ഡെപ്യൂട്ടി മാനേജർ (എച്ച്.ആർ), എന്നീ തസ്തികകളിലേക്കാണ് അവസരമുള്ളത്.

മാനേജർ ഐടി തസ്തികയിൽ ബിടെക് ആണ് ആവശ്യമായ യോഗ്യത, കുറഞ്ഞത് അഞ്ചു വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഡെപ്യൂട്ടി മാനേജർ (ഐടി) സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് തസ്തികയിൽ എം.സി.എ / ബിടെക് അല്ലെങ്കിൽ ബി.എസ്.സി ആണ് ആവശ്യമായ യോഗ്യത. കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

മാനേജർ അക്കൗണ്ട് – എം.കോം അല്ലെങ്കിൽ സി.എ കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് ഏഴ് വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. ഡെപ്യൂട്ടി മാനേജർ അക്കൗണ്ട് എം.കോം അല്ലെങ്കിൽ സി.എ കഴിഞ്ഞവർക്കും അഞ്ചുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കും ആണ് യോഗ്യത.

മാനേജർ (കൊമേഴ്സ്യൽ) എം.ബി.എ / പി ജി ഡി എം കഴിഞ്ഞവർക്കും ഏഴു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. ഡെപ്യൂട്ടി മാനേജർ അല്ലെങ്കിൽ എം.ബി.എ / പി ജി ഡി എം കൂടാതെ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ആണ് ആവശ്യമായ യോഗ്യത.

മാനേജർ( എച്.ആർ) തസ്തികയിൽ എം.ബി.എ അല്ലെങ്കിൽ പി.ജി.ഡി.എം കൂടാതെ ഏഴ് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.ഡെപ്യൂട്ടി മാനേജർ (എച്ച് ആർ) എം.ബി.എ അല്ലെങ്കിൽ പി.ജി.ഡി.എം കൂടാതെ അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

യോഗ്യത സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കുക. മാനേജർ തസ്തികയിൽ 50,000 രൂപയും ഡെപ്യൂട്ടി മാനേജർ തസ്തികയിൽ 40,000 രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത് ശമ്പളം. 40 വയസ്സാണ് മാനേജർ തസ്തികയിലെ പ്രായപരിധി. 35 വയസ്സാണ് ഡെപ്യൂട്ടി മാനേജർ തസ്തികയിലെ പ്രായപരിധി.

ഡെപ്യൂട്ടി മാനേജർ (കൊമേഴ്സ്) തസ്തികയിൽ രണ്ട് ഒഴിവുകളും ബാക്കിയെല്ലാ തസ്തികയിലും ഓരോ ഒഴിവുകളാണ് ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കിയ ശേഷം താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക.

 

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply