എംപ്ലോയെമെൻറ് എക്സ്ചേഞ്ച് വഴി ജോലി.

പ്രമുഖ സ്ഥാപനങ്ങളിലെലേക്ക് വിവിധ ഒഴിവുകളിലായി അപേക്ഷകൾ ക്ഷണിക്കുന്നു. കണ്ണൂർ ജില്ലാ എംപ്ലോയ്മെൻറ് എക്സ്ചേഞ്ച്ലുള്ള എംപ്ലോയബിലിറ്റി സെൻറർ മുഖേനയാണ് ഈ അവസരം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ജൂലൈ 29, 30 തീയതികളിൽ 10 am മുതൽ 1 pm വരെ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

കസ്റ്റമർ റിലേഷൻഷിപ്പ് ഓഫീസർ, ഇംഗ്ലീഷ് ലാംഗ്വേജ് ട്രെയിനേഴ്സ്, അഡ്മിഷൻ ഓഫീസേഴ്സ്, ഓവർസീസ് കൗൺസിലർ,ടെക് സപ്പോർട്ട്, എമർജൻസി മാനേജ്മെൻറ് എക്സിക്യൂട്ടീവ് പ്രോഗ്രാം, മാനേജർ ഇ എം ടി നേഴ്സ് ഫിനാൻഷ്യൽ cകൺസൽട്ടൻറ്, സെയിൽസ് ഓഫീസർ, അഡ്മിൻ ഇൻ ചാർജ് എന്നീ തസ്തികയിൽ ആണ് അവസരം. പ്ലസ് ടു/ബിരുദം/ഡിപ്ലോമ/പിജി എന്നിങ്ങനെയാണ് ആവശ്യമായ യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇൻറർവ്യൂ പങ്കെടുക്കുക. തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയ്മെൻറ് സെൻറർ പേര് രജിസ്റ്റർ ചെയ്തതിനു ശേഷം ആയിരിക്കണം ഇൻറർവ്യൂ പങ്കെടുക്കേണ്ടത് .

കോഴിക്കോട് മുക്കം നഗരസഭയിൽ താൽക്കാലിക നിയമനം സെക്യൂരിറ്റി, ശുചീകരണ ജീവനക്കാർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ നഗരസഭ ഡൊമിസിലറി കോവിഡ് കെയർ സെൻററിൽ താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർക്ക് നേരിട്ടോ ഇമെയിൽ വഴിയോ അപേക്ഷിക്കാം.

അപേക്ഷയിൽ വാട്സ് ആപ് നമ്പർ രേഖപ്പെടുത്തണം. അപേക്ഷകൾ നഗരസഭ ഓഫീസിൽ നേരിട്ടോ mukkammunicipality@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ സമർപ്പിക്കണം. അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ജൂലൈ 28ന് മൂന്ന് മണി.

Leave a Reply