33 രൂപക്ക് ഡീസൽ, അതും വേസ്റ്റ്-ൽ നിന്നും ഉണ്ടാക്കാം

നമ്മുടെ ചുറ്റുപാടും പരിസരവും എന്നും ശുചിത്വത്തോട് കൂടി കാത്തുസൂക്ഷിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നെമെല്ലാവരും. അത് ആരോഗ്യത്തിനും മനസ്സിനും ഒരുപോലെ അഭികാമ്യവുമാണ്. എന്നാൽ ഇന്ന് പല മുക്കിലും മൂലകളിലും വേസ്റ്റുകൾ അടിഞ്ഞുകൂടി കൂമ്പാരമായി കിടക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നു. കൂടാതെ നമ്മുടെ ജലാശയങ്ങളിലും മറ്റു ഇടങ്ങളിലും വേസ്റ്റുകൾ ഒഴുകി നടക്കുകയുമാണ്. ഇങ്ങനെ ഒരു തലവേദന ആയി മാറി കൊണ്ടിരിക്കുന്ന ഒരു വേസ്റ്റ് ആണ് കോഴി വേസ്റ്റുകൾ. അറവുശാലകളിൽ നിന്നും മറ്റും പുറന്തള്ളുന്ന മാലിന്യങ്ങൾ വലിച്ചെറിയുന്നത് ഒരു ബോധവും ഇല്ലാതെ എന്നത് ഖേദകരമായ ഒരു സത്യം തന്നെയാണ്.

ഇപ്പോഴിതാ കോഴിവേസ്റ്റിനെ നമുക്ക് റീസൈക്കിൾ ചെയ്തു ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ ആവശ്യമായ ഡീസൽ ഉൽപ്പാദിപ്പിക്കാൻ സാധിക്കുന്നു. ഇതിനായി കോഴിവേസ്റ്റിനെ റെൻഡറിംഗ് പ്രോസസിലൂടെ കടത്തിവിടുമ്പോൾ കടത്തി വിടുമ്പോൾ ആ വേസ്റ്റ് പിന്നീട് 36% കാർക്കസ് മീൽ എന്ന ഒരു ഉൽപ്പന്നം ആയി മാറുന്നു. ആ ഉൽപ്പന്നം നമുക്ക് അനിമൽ ഫീഡ് ആയി പിന്നീട് ഉപയോഗിക്കാൻ സാധിക്കുന്നു. പ്രധാനമായും പെറ്റ് ഫീടും ഫിഷ് ഫീടുമാണ് ഇതുവഴി ഉണ്ടാക്കാൻ സാധിക്കുന്നത്. ഇതിൽ ഏകദേശം 62 ശതമാനത്തോളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

കൂടാതെ ബാക്ടീരിയകൾ ഒന്നും തന്നെ വളർന്നു വരാത്ത സാഹചര്യത്തിലും ആണ് ഇവ ഉണ്ടാക്കിയെടുക്കുന്നത്. ശേഷം ഇവയിൽ നിന്നും നമുക്ക് ഓയിൽ എടുക്കാൻ സാധിക്കുന്നു. ഇടുന്ന വെയിസ്റ്റിൻ്റെ 10% നമുക്ക് ഓയിൽ ആയി ലഭിക്കുന്നു. ഈ ഓയിൽ ബയോഡീസൽ പ്ലാനിൽ ഫീഡ് ചെയ്തു എടുക്കുന്നു. ശേഷം എത്തനോളും കാറ്റലിസ്റ്റും ചേർത്തു കൊടുത്തു രണ്ട് റിയാക്ഷനുകൾക്ക് വേധേയമാക്കുന്നു. ശേഷം നമുക്ക് ബയോഡീസലും ഗ്ലിസറോളും ലഭിക്കുന്നു.

ഈ ലഭിക്കുന്ന ബയോഡീസൽ വാഷ് ടാങ്കിലേക്ക് മാറ്റി വാഷ് ചെയ്തെടുക്കുന്നു. ഇതിനെ വീണ്ടും റിയാക്ടറിലേക്ക് തന്നെ കടത്തിവിട്ട് ചൂടും വാക്വവും കൊടുത്ത് ഡ്രൈ ചെയ്തെടുക്കുന്നു. ശേഷം നമുക്ക് ബയോഡീസൽ ലഭിക്കുന്നു. ഈയൊരു ഓയിൽ ഉപയോഗിക്കുന്നത് പ്രകാരം വാഹനത്തിന് എൻജിൻ എഫിഷ്യൻസി ഉയർന്നുവരുന്നു. കൂടാതെ പുറംതള്ളുന്ന പുകയുടെ അളവ് പകുതിയോളം കുറയുകയും ചെയ്യുന്നു. ഇതുവഴി നമുക്ക് വായുമലിനീകരണം തടയാൻ ഒരു പരിധി വരെ സഹായിക്കുന്നു. നിലവിൽ ഇവ ചെറിയ തോതിൽ ഉപയോഗിച്ച് വരുന്നുണ്ട്. ഇങ്ങനെ നമുക്ക് മാലിന്യത്തിൽ നിന്നും വളരെ ഉപകാരപ്രദമായ ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കാൻ സാധിക്കുകയും പ്രകൃതിയെ ശുചിത്വത്തോടെ കൂടി കാത്തുസൂക്ഷിക്കാനും സാധിക്കുന്നു.

 

Leave a Reply