സർക്കാർ ആശുപത്രിയിൽ വിവിധ ഒഴിവുകളിലേക്ക് വിളിക്കുന്നു

മിനിമം പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് മുതൽ ജോലി നേടാൻ ഇതാ ഔർ സുവർണ്ണാവസരം. വയനാട് ജില്ലയിലെ നല്ലൂർനാട് ജില്ലാ ട്രൈബൽ ആശുപത്രിയിലാണ് അവസരം. വിവിധ തസ്തികകളിലേക്ക് യോഗ്യത അനുസരിച്ച് അപേക്ഷിക്കാം. തസ്ത്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടക്കുന്നത്.

ഡ്രൈവർ കം അറ്റൻഡർ, സെക്യൂരിറ്റി, ക്ലാർക്ക് കം ടൈപ്പിസ്റ്റ്, എന്നീ തസ്തികകളിലാണ് നിലവിൽ അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ ഓഗസ്റ്റ് 7, മുൻപായി അപേക്ഷകൾ സമർപ്പിക്കുക. തസ്തിക തിരിച്ചുള്ള യോഗ്യത വിവരങ്ങൾ താഴെ കൊടുത്തിട്ടുണ്ട്.

ഡ്രൈവർ കം അറ്റൻഡർ, സെക്യൂരിറ്റി: ഏതെങ്കിലും അംഗീകൃത സ്‌കൂളിൽ നിന്നും പദം ക്ലാസ് ജയിച്ചവർക്കും ഹെവി വെഹിക്കിൾ ലൈസൻസ് ഉള്ളവർക്കും കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്കും ആണ് അവസരം.

ക്ലാർക്ക് കം ടൈപ്പിസ്റ്റ് : ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത +2,ഡി.സി.എ, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ,കൂടാതെ കുറഞ്ഞത് 2 വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ്.

അപേക്ഷിക്കേണ്ട രീതി: താല്പര്യമുള്ളതും യോഗ്യതയുള്ളതുമായ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം താമസിക്കുന്ന പഞ്ചായത്ത്, ഫോൺ നമ്പർ ഉൾപ്പടെയുള്ള ഫോട്ടോ പതിച്ച ബിയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പും gthnalloornadu@gmail.com എന്ന വിലാസത്തിൽ ഓഗസ്റ്റ് 7, വൈകുന്നേരം 5 മണിക്ക് മുൻപായി അപേക്ഷിക്കുക.
ഫോൺ : 04935296100

Leave a Reply