ജല അതോറിറ്റിയിൽ വോളണ്ടിയർ ജോലി നേടാൻ അവസരം.

1. തൃശ്ശൂർ ജില്ലയിൽ ഇരിങ്ങാലക്കുട ജല അതോറിറ്റിയിൽ ജല മിഷൻ പ്രവർത്തനങ്ങൾക്കായി വോളണ്ടിയർ തസ്തികയിലേയ്ക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജൂലൈ 3, വൈകുന്നേരം 5 മണിക്ക് മുൻപായി താഴെ കൊടുത്തിട്ടുള്ള മെയിൽ വിലാസത്തിലേക്ക് അപേക്ഷകൾ അയക്കുക.

സിവിൽ / മെക്കാനിക്കൽ എൻജിനീയറിംഗ് ഡിപ്ലോമ ബിരുദം കഴിഞ്ഞ് വർക്കാണ് അപേക്ഷിക്കാനുള്ള യോഗ്യത ഉദ്യോഗാർത്ഥി കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ മൊബൈൽ നമ്പർ എന്നിവ സഹിതം അപേക്ഷ എന്ന “eekwajik@gmail.com” ഇ-മെയിൽ വിലാസത്തിലേക്ക് അയക്കുക.

2. പത്തനംതിട്ട ജില്ലയിൽ കുടുംബശ്രീയുടെ കീഴിൽ ജോലി നേടാൻ അവസരം. കുടുംബശ്രീ സംരംഭകർ ഉൽപാദിക്കുന്ന ഉൽപ്പന്നങ്ങൾ വിപണനം ചെയ്യുന്നതിനുള്ള രൂപീകരിച്ച പദ്ധതിയായ കുടുംബശ്രീ ഹോം ഷോപ്പിലേക്ക് ആണ് അവസരം. കുടുംബശ്രീ സംവിധാനത്തെക്കുറിച്ച് അവബോധവും വിപണനരംഗത്ത് പ്രാവീണ്യവും മുൻപരിചയവും വിപണന അംഗങ്ങളിൽ നിന്നും വിപണന ലാഭത്തിൽ പ്രവർത്തിക്കുവാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ഉദ്യോഗാർത്ഥി കുടുംബശ്രീ അംഗം / കുടുംബാംഗങ്ങളോ ആയിരിക്കണം. 45 വയസ്സാണ് പരമാവധി പ്രായപരിധി. കുടുംബശ്രീ ഹോം ഷോപ്പിലേക്ക് മാനേജ്മെൻറ് ടീം എന്ന തസ്തികയിലേക്കാണ് അവസരമുള്ളത്. അഞ്ച് ഒഴിവുകളാണ് ഈ തസ്തികയിൽ നിലവിലുള്ളത്.

ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നും എസ്എസ്എൽസി കഴിഞ്ഞവർക്ക് ആണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത, കൂടാതെ മാർക്കറ്റിംഗ്-ൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും അക്കൗണ്ടിങ്ങിൽ പ്രാവീണ്യം ഉള്ളവർക്ക് മുൻഗണന ലഭിക്കും.

താല്പര്യം ഉള്ളതും യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ അപേക്ഷകൾ വെള്ളപ്പേപ്പറിൽ തയ്യാറാക്കി അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ ഉൾപ്പെടെ ഓഗസ്റ്റ് അഞ്ചിനകം കുടുംബശ്രീ ജില്ലാ മിഷനിൽ സമർപ്പിക്കണം. അയൽക്കൂട്ട അംഗത്വ സർട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പികളാണ് ആവശ്യമായ രേഖകൾ.

അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം “ജില്ലാ മിഷൻ കോർഡിനേറ്റർ, കുടുംബശ്രീ ജില്ലാ മിഷൻ, മൂന്നാം നില, കളക്ടറേറ്റ്, പത്തനംതിട്ട 689 645”.

Leave a Reply