ഉയർന്ന ശമ്പളത്തിൽ ദുബായ് എയർപോർട്ടിൽ ജോലി നേടാൻ അവസരം

- Advertisement -

നിരവധി ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് ദുബൈ എയർ പോർട്ട് ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദുബായിൽ ജോലി നേടാൻ ആഗ്രഹിക്കുന്നു ഉദ്യോഗാർത്ഥികൾക്ക് ഇതൊരു നല്ല അവസരം തന്നെ ആയിരിക്കും. ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അതിൽ പറഞ്ഞപ്രകാരം യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി തന്നെ അപേക്ഷകൾ സമർപ്പിക്കുക. കൂടുതൽ തസ്തിക തിരിച്ചു വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

ടെക്നീഷ്യൻ, അസിസ്റ്റൻറ് ടെക്നീഷ്യൻ, മെയിൻറനൻസ് ടെക്നീഷ്യൻ എന്നീ തസ്തികകളിലായി വിവിധ ട്രേഡ്കളിലാണ് അവസരമുള്ളത്. അസിസ്റ്റൻറ് ടെക്നീഷ്യൻ തസ്തികയിൽ അപേക്ഷിക്കാനുള്ള യോഗ്യത ഹൈസ്കൂൾ പാസായവർക്കും ഐ.ടി.ഐ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമ സർട്ടിഫിക്കറ്റ് ഉള്ളവർക്കും കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും ആണ്.

ദുബായ് മാളിൽ ജോലി ഒഴിവുകൾ- നേരിട്ടുള്ള നിയമനം.. Click here to Read more

വിവിധ ട്രേഡ്കളിലായി ഉള്ള ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ഹൈസ്കൂൾ പാസായവർക്കും ബന്ധപ്പെട്ട ട്രേഡിൽ ഐ.ടി.ഐ അല്ലെങ്കിൽ മൂന്നുവർഷത്തെ ഡിപ്ലോമ കോഴ്സ് കഴിഞ്ഞവർക്കും ആണ്, കുറഞ്ഞത് ആറു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനവും ഇംഗ്ലീഷിൽ സംസാരിക്കാൻ ഉള്ള കഴിവും ഉണ്ടായിരിക്കണം.

മെയിൻറനൻസ് ടെക്നീഷ്യൻ തസ്തികയിൽ ബന്ധപ്പെട്ട ട്രേഡിൽ വൊക്കേഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിപ്ലോമ അല്ലെങ്കിൽ ഡിഗ്രി ഉണ്ടായിരിക്കണം. തസ്തിക തിരിച്ചുള്ള കൂടുതൽ യോഗ്യതാ വിവരങ്ങൾക്കും ഓൺലൈനായി അപ്ലൈ ചെയ്യാനും താഴെ കൊടുത്തിരിക്കുന്നു ലിങ്കിൽ ക്ലിക്ക് ചെയ്യുക.

അപേക്ഷിക്കേണ്ട രീതി

  • ഔദ്യോഗിക വെബ്സൈറ്റ് ഓപ്പൺ ചെയ്യുക (ഇവിടെ ക്ലിക്ക് ചെയ്യുക).
  • താല്പര്യമുള്ള തസ്തികയുടെ താഴെ കൊടുത്തിട്ടുള്ള “Discover more” എന്നതിൽ ക്ലിക്ക് ചെയ്യുക.”Apply” അപ്ലൈ എന്നത് ക്ലിക്ക് ചെയ്യുക.
  • ശേഷം പ്രൈവസി എഗ്രിമെൻറ് വായിച്ചു മനസ്സിലാക്കിയ ശേഷം “I accept” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • മുൻപ് ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്തിട്ടില്ലാത്തവർ ആണെങ്കിൽ “New user” എന്നതിൽ ക്ലിക്ക് ചെയ്തു നിങ്ങളുടെ ഇ മെയിൽ അഡ്രസ്സ് ഉപയോഗിച്ച് യൂസർനെയിം പാസ്‌വേഡ് ക്രിയേറ്റ് ചെയ്ത് “Register” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഇനി “Back to login page” എന്നതിൽ ക്ലിക്ക് ചെയ്തശേഷം ക്രിയേറ്റ് ചെയ്ത യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ഇനി ഓപ്പൺ ആയി വരുന്നു പേജിൽ ആപ്ലിക്കേഷൻ ഫോം ഫിൽ ചെയ്തശേഷം അപേക്ഷകൾ സമർപ്പിക്കുക.

Leave a Reply