തിരുവനന്തപുരം
വിഴിഞ്ഞം പ്രോജക്ട് ഇമിറ്റേഷൻ യൂണിറ്റിൽ ക്ലാർക്ക് തസ്തികയിൽ രണ്ടു ഓഫീസ് അസിസ്റ്റൻറ് ഒന്നും ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പി.എസ്.സി നിശ്ചയിച്ച യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടാതെ ക്ലാർക്കിന് ഇംഗ്ലീഷ് മലയാളം കമ്പ്യൂട്ടർ പരിജ്ഞാനവും പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. താല്പര്യമുള്ളവർ അപേക്ഷ appln.piu@gamil .comഎന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കുക. ബയോഡാറ്റയും സർട്ടിഫിക്കറ്റ് പകർപ്പും സഹിതം ജൂൺ 30 ന് മുൻപ് അപേക്ഷിക്കുക.
കൊല്ലം
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അസീസി ആൻഡ് ചിൽഡ്രൻസ് ഹോം, കൊട്ടിയം സൈക്കോളജിസ്റ്റ്, കേസ് വർക്കർ കം ഫീൽഡ് വർക്കർ. ലീഗൽ കൗൺസിലർ. നൈറ്റ് സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് വനിതകളിൽ നിന്ന് കരാർ നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ബയോഡേറ്റ, വയസ്സ്&യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം സുപ്പീരിയർ ജനറൽ, എഫ്.ഐ.എ.എച്. ജനറലെറ്റ്, പാലത്തറ തട്ടാമല പി ഓ കൊല്ലം 691020 എന്ന വിലാസത്തിൽ മുഖേനയോ assisinirbhaya@ജിമെയിൽ.com ഇ മെയിൽ വിലാസത്തിലോ ജൂൺ 27 ന് മുൻപായി അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് 960500955 എന്ന നമ്പറിൽ ബന്ധപ്പെടുക
എറണാകുളം
കാക്കനാട് തൃക്കാക്കര നഗരസഭയിലെ വസ്തുനികുതി പരിഷ്കരണം ആയി ബന്ധപ്പെട്ട ടൈപ്പിംഗ് ജോലികൾക്കായി ദിവസവേതന അടിസ്ഥാനത്തിൽ വനിതകൾക്ക് അവസരം. എസ്.എസ്.എൽ.സി കൂടാതെ കമ്പ്യൂട്ടർ പരിജ്ഞാനം മലയാളം ഇംഗ്ലീഷ് ടൈപ്പിംഗ് കഴിവുള്ളവർക്കും അപേക്ഷിക്കാo. യോഗ്യതയുള്ള താല്പര്യമുള്ളവർ അപേക്ഷയും സർട്ടിഫിക്കറ്റ് കോപ്പിയും നഗരസഭ ഓഫീസിൽ ജൂൺ 23 മുൻപായി ഹാജരാക്കുക. ഫോൺ -0484 2422383
പാലക്കാട്
പ്രൊമോട്ടർ തസ്തികയിലേക്ക് പെരുവെമ്പ് പഞ്ചായത്തിൽ ഫീൽഡ് പ്രവർത്തനങ്ങൾക്കായി പട്ടികജാതി-പട്ടികവർഗ വിഭാഗക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി യോഗ്യത ഉള്ളവർക്കും പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായ വർക്കും 18 വയസ്സ് മുതൽ 40 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 10,000 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം. പാലക്കാട് ജില്ല പട്ടികജാതി വികസന ഓഫീസിൽ നിന്നും കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിൽ നിന്നും അപേക്ഷയുടെ മാതൃക ലഭിക്കും. താല്പര്യമുള്ളവർ ജാതി, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സാമൂഹിക പ്രവർത്തന പരിചയം സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം, റസിഡൻസ് സർട്ടിഫിക്കറ്റ് പാസ്പോർട്ട് ഫോട്ടോ എന്നിവ ഉൾപ്പെടെ പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അല്ലെങ്കിൽ കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസ് -ൽ സമർപ്പിക്കുക.അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 23 . ഫോൺ 0491 2505005.
കുടുംബശ്രീയിൽ അവസരം.
കുടുംബശ്രീയിൽ പ്രോഗ്രാം മാനേജർ തസ്തികയിലേക്ക് അവസരം. സ്റ്റേറ്റ് അസിസ്റ്റൻറ് പ്രോഗ്രാം മാനേജർ /ജില്ലാ പ്രോഗ്രാം മാനേജർ തസ്തികയിലേക്കാണ് സെൻറർ ഫോർ മാനേജ്മെൻറ് അലോട്ട്മെൻറ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം നടക്കുന്നത്.അഗ്രികൾച്ചറൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ എംബിഎ (അഗ്രികൾച്ചർ) ആണ് ആവശ്യമായ യോഗ്യത. പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. 40 വയസ്സ് പരമാവധി പ്രായപരിധി. വിശദമായ വിവരങ്ങൾക്കും അപേക്ഷിക്കാനും ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. (www.cmdkerala.നേടി) അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 30.
