ഏഴാം ക്ലാസ് പാസായവർക്ക് സർക്കാർ സ്ഥാപനത്തിൽ സ്ഥിര ജോലി.

കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു കൊണ്ട് കേരള PSC യുടെ ഔദ്യോഗിക വിജ്ഞാപനം. താല്പര്യമുള്ള ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റ തവണ രേങിസ്ട്രറേൻ ചെയ്ത് ശേഷം ഓഗസ്റ്റ് 18, 2021 മുൻപായി അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷിക്കുന്നതിന് മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ (താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക) നന്നായി വായിച്ചു മനസ്സിലാക്കുക.

വർക്ക് അസിസ്റ്റന്റ് തസ്തികയിൽ 83 ഒഴിവുകളുണ്ട്. കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡിൽ ആയിരിക്കും നിയമനം നടക്കുന്നത്. 8100-12130/- രൂപയാണ് നിശ്ചയിച്ചിരിക്കുന്ന പ്രതിമാസ ശമ്പളം. 18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. സർക്കാർ ഉത്തരവ് പ്രകാരം അർഹതയുള്ള വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹമുള്ളവർ ഏഴാം ക്ലാസ് പാസ്സായവരും , ഡിഗ്രി യോഗ്യത ഇല്ലാത്തവരും ആയിരിക്കണം.കൂടാതെ നല്ല ശരീരഘടന ഉണ്ടായിരിക്കണം, ഭിന്നശേഷിയുള്ള സ്ഥാനാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ യോഗ്യതയില്ല.” ശരീരഘടന” തെളിയിക്കാനായി ഒരു മെഡിക്കൽ സർട്ടിഫിക്കറ്റ്(ഫോം താഴെ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഡൌൺലോഡ് ചെയ്യാം) സമർപ്പിക്കേണ്ടത് ആണ്.

അപേക്ഷിക്കേണ്ട രീതി. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഓൺലൈൻ ആയി അപേക്ഷകൾ സമർപ്പിക്കാം. കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖേന ഒറ്റ തവണ രെജിസ്ട്രേഷൻ ചെയ്താ ശേഷം അപേക്ഷിക്കുക. മുൻപ് തന്നെ രജിസ്റ്റർ ചെയ്തിട്ടുള്ളവർ അവരുടെ ഐഡിയും പാസ്സ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ശേഷം അപേക്ഷിക്കുക.

 

 ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക് 
ഓൺലൈൻ ആയി അപേക്ഷിക്കാം ലിങ്ക് 
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക് 

Leave a Reply