ഇൻകം ടാക്സ് ഡിപ്പാർട്മെന്റിൽ നിരവധി ഒഴിവുകൾ

ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് സ്പോർട്സ് ക്വാട്ട റിക്രൂട്ട്മെന്റ് 2021 – ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് 152 ഇൻകം ടാക്സ് ഇൻസ്പെക്ടർ, ടാക്സ് അസിസ്റ്റന്റ്, മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു.ഔദ്യോഗിക വെബ്സൈറ്റ് വഴി 08.07.2021 മുതൽ 25.08.2021 വരെയാണ് അപേക്ഷിക്കാൻ കഴിയുന്നത്.

ഇൻകം ടാക്സ് ഇൻസ്പെക്ടർ തസ്തികയിൽ 08 ഒഴിവുകളുണ്ട്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്. 18 വയസ്സ് മുതൽ 30 വയസ്സ് വരെയാണ് പ്രായപരിധി. 44900 രൂപ മുതൽ 142400/- രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

ടാക്സ് അസിസ്റ്റന്റ് തസ്തികയിൽ 63 ഒഴിവുകളുണ്ട്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം നേടിയവർക്കും ടാറ്റ എൻട്രി സ്പീഡ് മണിക്കൂറിൽ 8000 കീ ഡിപ്രെഷൻ ഉള്ളവർക്കും അപേക്ഷിക്കാം. 18 വയസ്സ് മുതൽ 27 വയസ്സ് വരെയാണ് പ്രായപരിധി. 25500 രൂപ മുതൽ 81100/- രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

മൾട്ടി ടാസ്കിംഗ് സ്റ്റാഫ് തസ്തികയിൽ 64 ഒഴിവുകളുണ്ട്. ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്നും പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്. 18 വയസ്സ് മുതൽ 25 വയസ്സ് വരെയാണ് പ്രായപരിധി. 18000 രൂപ മുതൽ 56900/- രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്ന ശമ്പളം.

അപേക്ഷകരിൽ നിന്നും തിരഞ്ഞെടുക്കുന്നത് ഷോർട് ലിസ്റ്റിസിങ്, കമ്പ്യൂട്ടർ സ്കിൽ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നീ പ്രക്രിയകൾ വഴിയാണ്. താല്പര്യമുള്ളവർ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക. താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം അപേക്ഷിക്കുക.

ഔദ്യോഗിക വെബ്സൈറ്റ് ഇവിടെ ക്ലിക്ക്ചെയ്യുക
ഔദ്യോഗിക നോട്ടിഫിക്കേഷൻ ഇവിടെ ക്ലിക്ക് ചെയ്യുക 
 ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുക ഇവിടെ ക്ലിക്ക് ചെയ്യുക 

Leave a Reply