ജനറൽ ആശുപത്രിയിലും പോസ്റ്റൽ ഡിവിഷനിലെ ഇന്റർവ്യൂ വഴി നിയമനം

ജനറൽ ആശുപത്രിയിൽ താൽക്കാലിക നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വികസന സമിതിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം ആയിരിക്കും.

ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത ബിഎസ്സി എംഎൽറ്റി / ഡിഎംഎൽടി, ബ്ലഡ് ബാങ്ക് കമ്പോണന്റ് സെപ്പറേഷൻ യൂണിറ്റിൽ പ്രവർത്തിപരിചയം, പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ആണ് . താല്പര്യമുള്ളവരും യോഗ്യതയുള്ളവരും ജൂലൈ 23 ന് രാവിലെ 11 മണിക്ക് അപേക്ഷയോടൊപ്പം ആവശ്യമായ സെർട്ടിഫിക്കറ്റുകൾ ഉൾപ്പടെ സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കണം .

പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ ഇന്‍ഷുറന്‍സ് ഏജന്റ് ആവാം.
പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് / ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണനത്തിനായി കമ്മീഷന്‍ വ്യവസ്ഥയില്‍ ഡയറക്ട് ഏജന്റിനെ പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ നിയമനം നടക്കുന്നു. 18 വയസ്സ് മുതൽ 50 വയസ്സ് വരെ പ്രായമുള്ളവർക്കും പത്താം ക്ലാസ്സ് പാസായവർക്കും തൊഴില്‍ രഹിതര്‍, സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.

അപേക്ഷകൻ പാലക്കാട് പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരതാമസമുള്ളവരാകണം. മുന്‍ ഇന്‍ഷുറന്‍സ് ഏജന്റുമാര്‍, ആര്‍.ഡി ഏജന്റ്, വിമുക്തഭടന്മാര്‍, കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. താല്‍പര്യമുള്ളവരും മേൽ പറഞ്ഞ യോഗ്യതയുള്ളവരും ബയോഡാറ്റ (മൊബൈല്‍ നമ്പര്‍ സഹിതം), വയസ്സ്, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന രേഖകളോടൊപ്പം ദ സീനിയര്‍ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസസ്, പാലക്കാട് ഡിവിഷന്‍, പാലക്കാട് – 678001 എന്ന വിലാസത്തില്‍ ജൂലൈ 30 നകം അയക്കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ 5000 രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കെട്ടിവയ്ക്കണം. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പർ 9495888824.

Leave a Reply