കേന്ദ്ര സർക്കാർ ജോലി- മാർക്കിന്റെ അടിസ്ഥാനത്തിൽ നിയമനം

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് വിവിധ ട്രെയ്‌ഡുകളിലായി യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും ട്രേഡ് അപ്പ്രെന്റിസ് തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വിവിധ ട്രേഡ്കളിലായി 173 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് മുഖേന രജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷകൾ സമർപ്പിക്കുക.

ഫിറ്റർ ട്രേഡിൽ 50 ഒഴിവുകളുണ്ട്. സയൻസ് കണക്ക് ഉൾപ്പടെ ഉള്ള വിഷയത്തിൽ പത്താംക്ലാസ് പാസായവർക്കും ഫിറ്റർ ട്രെയ്‌ഡിൽ ഐടിഐ പാസ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം. മെഷീനിസ്റ് തസ്തികയിൽ സയൻസ് മാത്തമാറ്റിക്സ് ഉൾപ്പെടെ പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്കും മെഷീനിസ്റ്ട്രേഡ് / ഗ്രൈൻഡർ ട്രെയിഡിൽ ഐടിഐ പാസ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.

വെൽഡർ ഗ്യാസ് ആൻഡ് ഇലക്ട്രിക് തസ്തികയിൽ ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് എട്ടാം ക്ലാസ് ജയിച്ചവർക്ക് വെൽഡർ ട്രെയിഡിൽ ഐടിഐ പാസ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും ആണ് യോഗ്യത. ഇലക്ട്രീഷ്യൻ ട്രേഡിൽ പത്താംക്ലാസ് പാസായവർക്കും ഇലക്ട്രീഷ്യൻ ട്രേഡ് / വയർമാൻ ട്രേഡ് /റിവൈൻഡർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.

ഇലക്ട്രോണിക് മെക്കാനിക് തസ്തികയിൽ പത്താം ക്ലാസ് പാസായവർക്ക് റേഡിയോ മെക്കാനിക്ക് / ഇൻസ്ട്രുമെന്റ് മെക്കാനിക് / ഇലക്ട്രോണിക് മെക്കാനിക് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് ആണ് അപേക്ഷിക്കാൻ കഴിയുന്നത്.

പമ്പ് ഓപ്പറേറ്റർ കം മെക്കാനിക് തസ്തികയിൽ പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം പാസായവർക്കും ഫിറ്റർ ട്രേഡ്/ പമ്പ് ഓപ്പറേറ്റർ ക൦ മെക്കാനിക് ട്രെഡിൽ ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം.

ഇസ്ട്രമെന്റ് മെക്കാനിക്ക് തസ്തികയിൽ പത്താംക്ലാസ് അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്കും റേഡിയോ മെക്കാനിക് ട്രേഡ് / ഇൻസ്ട്രുമെന്റ് മെക്കാനിക്/ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ സർട്ടിഫിക്കറ്റ് ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുന്നത്.

മെക്കാനിക്കൽ ഇൻഡസ്ട്രിയൽ എയർ കണ്ടീഷനിങ് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്കും മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിംഗ് പ്ലാൻറ് ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് ഉള്ളവർക്കും അപേക്ഷിക്കാം.

18 വയസ്സു മുതൽ 24 വയസ്സ് വരെയാണ് പ്രായപരിധി. എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്നുവർഷവും PwD വിഭാഗക്കാർക്ക് 10 വർഷമാണ് പ്രായപരിധിയിൽ ലഭിക്കുന്ന ഇളവ്. ഐടിഐ കോഴ്സിൽ ലഭിച്ച മാർക്ക് അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുക്കുന്നത്.

ഒരു വർഷത്തെ ട്രെയിനിങ് ആയിരിക്കും. രണ്ടു വർഷത്തെ ഐ ടി ഐ കോഴ്സ് കഴിഞ്ഞവർക്ക് 8855 രൂപയും ഒരുവർഷത്തെ ഐ ടി ഐ കോഴ്സ് കഴിഞ്ഞവർക്ക് 7700 രൂപയുമായിരിക്കും സ്റ്റൈപ്പന്റ് ആയി ലഭിക്കുന്നത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യാതെ അപേക്ഷിക്കുന്നവരുടെ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

രജിസ്ട്രേഷൻ സമയത്ത് പാസ്പോർട്ട് സൈസ് ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, അപേക്ഷകന്റെ ഒപ്പ് എന്നിവയുടെ സ്കാൻ ചെയ്ത് കോപ്പി കയ്യിൽ കരുതുക. രജിസ്ട്രേഷൻ കഴിഞ്ഞ ശേഷം നോട്ടിഫിക്കേഷൻറെ കൂടെ കൊടുത്തിട്ടുള്ള ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പി ഉൾപ്പെടെ ” “Senior Manager (HRM), HR-Recruitment Section, Kudankulam Nuclear Power Project, Kudankulam PO, Radhapuram Taluk, Tirunelveli District-627 106” ” എന്ന വിലാസത്തിലേക്ക് അയക്കുക.

നോട്ടിഫിക്കേഷൻ വായിക്കാനും അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply