പോലീസ് ഇൻസ്പെക്ടർ വിജ്ഞാപനം- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം

സർക്കാർ ജോലികൾ തിരയുന്ന ഉദ്യോഗാർഥികൾക്ക് സുവർണ്ണാവസരം. ഹരിയന സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എച്ച്എസ്.എസ്.സി) അതിന്റെ ഔദ്യോഗിക വെബ്സൈറ്റ് https://www.hssc.gov.in/വഴി ഹരിയാന പോലീസ് എസ്ഐ റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം പുറത്തിറക്കി. ഈ റിക്രൂട്ട്മെന്റ് വഴി, സബ് ഇൻസ്പെക്ടർ (എസ്ഐ) തസ്തികകളിൽ 465 ഒഴിവുകൾ നികത്താൻ യോഗ്യതയുള്ളതും ആഗ്രഹിക്കുന്നതുമായ അപേക്ഷകരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിക്കുന്നു. തസ്തിക സംബന്ധിച്ചുള്ള വിശദമായ വിവരങ്ങൾക്ക് തുടർന്ന് വായിക്കുക.

21 വയസ്സു മുതൽ 27 വയസ്സ് വരെയാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. പ്രായപരിധിയിലുള്ള ഇളവ് അർഹതപ്പെട്ട വിഭാഗങ്ങൾക്ക് സർക്കാർ ഉത്തരവ് പ്രകാരം ലഭിക്കുന്നത് ആണ്. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽനിന്ന് ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസ്സിൽ അല്ലെങ്കിൽ ഉയർന്ന ക്ലാസ്സിൽ ഹിന്ദി അല്ലെങ്കിൽ സംസ്കൃതം ഒരു വിഷയമായി പഠിച്ചിരിക്കണം.

<<<+2 ജയിച്ചവരെ വിളിക്കുന്നു, 400 ഒഴിവുകൾ.>>>

സബ് ഇൻസ്പെക്ടർ(പുരുഷന്മാർ)- 400 ഒഴിവുകൾ. 35400- 112400 രൂപ ശമ്പളം. 70 സെൻറീമീറ്റർ ജനറൽ കാറ്റഗറി വിഭാഗത്തിനും റിസർവ് കാറ്റഗറിക്ക് 168 സെൻറീമീറ്റർ ഉയരവും ഉണ്ടായിരിക്കണം. ചെസ്റ്റ് 83 സെൻറീമീറ്റർ ഉം റിസർവ് കാറ്റഗറി ക്ക് 81 സെൻറീമീറ്റർ വീതിയും
ഉണ്ടായിരിക്കണം.

സബ് ഇൻസ്പെക്ടർ (ഫീമെയിൽ ) 65 രൂപ ഒഴിവുകൾ. 35400- 112400 രൂപ വരെ ശമ്പളം.ജനറൽ വിഭാഗത്തിന് 158 സെൻറീമീറ്റർ ഉയരവും റിസേർവ് വിഭാഗത്തിന്156 സെൻറീമീറ്റർ ഉയരവും ആണ് വേണ്ടത്.

അപേക്ഷ ഫീസ് : ജനറൽ കാറ്റഗറിക്കും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും 150 രൂപയും ഹരിയാനയിലുള്ള റിസർവ് കാറ്റഗറി വിഭാഗത്തിന് 75 രൂപയുമാണ് അപേക്ഷാ ഫീസ്. ഔദ്യോഗിക നോട്ടിഫിക്കേഷനിൽ പറഞ്ഞപ്രകാരം യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ ജൂൺ 19, 2021 മുതൽ ജൂലൈ 02, 2021 വരെ സമർപ്പിക്കാം.

ഔദ്യോഗിക നോട്ടിഫിക്കേഷന്‍ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കം ലിങ്ക് 
ഔദ്യോഗിക വെബ്സൈറ്റ്  ലിങ്ക് 

Leave a Reply