പോസ്റ്റൽ ഡിവിഷനിൽ കമ്മീഷൻ വ്യവസ്ഥയിൽ നിയമനം

മഞ്ചേരി പോസ്റ്റ് ഡിവിഷനിൽ ഡയറക്ട് ഏജൻറ്സ്, ഫീൽഡ് ഓഫീസർ എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. പോസ്റ്റൽ ലൈഫ് ഇൻഷുറൻസ്, ഗ്രാമീണ തപാൽ ഇൻഷുറൻസ് ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി കമ്മീഷൻ വ്യവസ്ഥയിൽ ആണ് മേൽപ്പറഞ്ഞ തസ്തികകളിലേക്ക് നിയമിക്കുന്നത്. തസ്തിക സംബന്ധിച്ചുള്ള യോഗ്യത, പ്രായപരിധി, അപേക്ഷിക്കേണ്ട രീതി, അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം, അപേക്ഷിക്കാനുള്ള അവസാന തീയതി തുടങ്ങിയ കാര്യങ്ങൾക്ക് തുടർന്ന് വായിക്കുക.

ഡയറക്റ്റ് ഏജൻറ്- ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്ന് പത്താംക്ലാസ് പാസായവർക്കും 18 വയസ്സു മുതൽ 50 വയസ്സുവരെ ഇടയിൽ പ്രായമുള്ളവർക്കും അവസരം ഉണ്ട്. സ്വയം തൊഴിൽ ചെയ്യുന്നവർ, തൊഴിൽരഹിതർ, ഏതെങ്കിലും ഇൻഷുറൻസ് കമ്പനിയിൽ മുൻപ് ഏജൻറ് ആയി ജോലി ചെയ്തവർ, അങ്കണവാടി ജീവനക്കാർ, വിമുക്തഭടന്മാർ, വിരമിച്ച അധ്യാപകർ, ജനപ്രതിനിധികൾ, കമ്പ്യൂട്ടർ പരിജ്ഞാനം ഉള്ളവർ എന്നിവർക്കാണ് ഡയറക്റ്റ് ഏജൻറ് തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുന്നത്.

<<<പോലീസ് ഇൻസ്പെക്ടർ വിജ്ഞാപനം- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം>>>

ഗവൺമെൻറ് സർവീസിൽ നിന്ന് വിരമിച്ചവരെ ഫീൽഡ് ഓഫീസർ തസ്തികയിലേക്ക് നിയമിക്കും. 65 വയസ്സാണ് പരമാവധി പ്രായപരിധി. താൽപര്യമുള്ളവരും യോഗ്യത ഉള്ളതുമായ ഉദ്യോഗാർത്ഥികൾ ജൂൺ 30 മുൻപായി താഴെപ്പറയുന്ന വിലാസത്തിലേക്ക് അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷകർ മഞ്ചേരി പോസ്റ്റൽ ഡിവിഷൻ പരിധിയിൽ സ്ഥിരതാമസം ഉള്ളവരായിരിക്കണം.

പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പിയും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ ഉൾപ്പെടെ മൊബൈൽ നമ്പർ രേഖപ്പെടുത്തി അപേക്ഷകൾ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസ്, മഞ്ചേരി പോസ്റ്റൽ ഡിവിഷൻ, മഞ്ചേരി 676 121 എന്ന വിലാസത്തിൽ സമർപ്പിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. ബന്ധപ്പെടാനുള്ള ഫോൺ: 04832766840/27662330.

Leave a Reply