10 ജയിച്ചവർക്ക് മുതൽ വിവിധ പഞ്ചായത്തുകളിൽ ആയി ജോലി നേടാം.

പഞ്ചായത്തിൽ പ്രൊമോട്ടർ ജോലി.
പെരുവെമ്പ് പഞ്ചായത്തിൽ ഫീൽഡ് തല പ്രവർത്തനങ്ങൾക്കായി പ്രൊമോട്ടർ തസ്തികയിൽ അവസരം. പട്ടികജാതി വിഭാഗക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്. പ്ലസ് ടു/ പ്രീഡിഗ്രി യോഗ്യതയുള്ളതും പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരായവർക്കും ആണ് അപേക്ഷിക്കാൻ കഴിയുന്നത്. 18 -40 വയസ്സാണ് നിശ്ചയിച്ചിരിക്കുന്ന പ്രായപരിധി. പ്രതിമാസം 10000 രൂപ വേതനം.

താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, സാമൂഹ്യപ്രവർത്തന പരിചയം സംബന്ധിച്ച് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറി നൽകുന്ന സാക്ഷ്യപത്രം, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയിൽ നിന്നുള്ള റസിഡൻസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂൺ 23 ന് വൈകീട്ട് 05 മണിക്ക് മുൻപായി പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ കൊല്ലങ്കോട് ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിലോ സമർപ്പിക്കണം. അപേക്ഷ മേൽ പറഞ്ഞ ഓഫിസുകളിൽ നിന്നും ലഭിക്കുമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു. ഫോൺ 0491- 2505005.

തൊഴിലുറപ്പ് പദ്ധതിയിൽ എൻജിനീയർ ഒഴിവ്
കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് എൻജിനീയറുടെ നിലവിലുള്ള ഒഴിവിലേക്ക് യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുന്നത്. ബിടെക്. അഗ്രി/ സിവിൽ എഞ്ചിനീയറിംഗ് ബിരുദമുള്ളവർക്ക് ആണ് യോഗ്യതയുള്ളത്. ഈ മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം.

താല്പര്യമുള്ളവർ അപേക്ഷയോടൊപ്പം, ഫോട്ടോ സഹിതമുള്ള ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ ജൂൺ 25 ന് വൈകിട്ട് 5 മണിക്ക് മുൻപായി bpokul@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. കൂടിക്കാഴ്ച ജൂൺ 30 ന് രാവിലെ 10 ന് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

<<<പോസ്റ്റൽ ഡിവിഷനിൽ കമ്മീഷൻ വ്യവസ്ഥയിൽ നിയമനം>>>

ജില്ലാ ആശുപത്രിയിൽ ഡ്രൈവർ നിയമനം
പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ഡ്രൈവർ തസ്തികയിലെ ഒരു ഒഴിവിലേക്ക് അഡ്‌ഹോക് വ്യവസ്ഥയിൽ താത്ക്കാലികമായി നിയമനം നടക്കുന്നു. ഈ തസ്തികയിലേക്ക് ഹെവി വെഹിക്കിൾ ലൈസെൻസുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം നടക്കുന്നത് .

നിർദിഷ്ട യോഗ്യതയും പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പരമാവധി പ്രായപരിധി 40 വയസ് ആണ്. താല്പര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുടെ സാക്ഷ്യപെടുത്തിയ പകർപ്പുകളും പ്രവർത്തിപരിചയ സർട്ടിഫിക്കറ്റുകളും സഹിതമുള്ള അപേക്ഷ ജൂൺ 16ന് വൈകീട്ട് 5 മണിക്ക് മുൻപായി thqhperinthalmanna@gmail.com ൽ സമർപ്പിക്കണം. അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണം. ഫോൺ: 04933 228279.

Leave a Reply