നിങ്ങൾ +2 ജയിച്ചതാണോ, എങ്കിൽ ഇതാ ഒരു നല്ല അവസരം.

രെജിസ്ട്രാർ, ഡപ്യൂട്ടി രെജിസ്ട്രാർ, അസിസ്റ്റൻറ് രജിസ്ട്രാർ, ലൈബ്രേറിയൻ, മെഡിക്കൽ ഓഫീസർ, ഹിന്ദി ഓഫീസർ, സൂപ്പർ-ഇൻഡന്റ്, സീനിയർ ഹിന്ദി ട്രാൻസ്ലേറ്റർ, ടെക്നിക്കൽ അസിസ്റ്റൻറ്/എസ്.എ.എസ് അസിസ്റ്റൻറ്/ജൂനിയർ എൻജിനീയർ, സീനിയർ അസിസ്റ്റൻറ് എന്നീ തസ്തികകളിലായി 55 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സിൽച്ചാർ, റിക്രൂട്ട്മെന്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. താല്പര്യം ഉള്ളതും യോഗ്യത ഉള്ളതുമായ ഇന്ത്യക്കാരായ ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത ഫോർമാറ്റിൽ അപേക്ഷകൾ ക്ഷണിക്കുന്നു.

രജിസ്ട്രാർ തസ്തികയിൽ ഡെപ്യൂട്ടേഷൻ നിയമനമാണ്. മാസ്റ്റേഴ്സ് ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 56 വയസ്സാണ് പരമാവധി പ്രായപരിധി.

ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയിൽ നേരിട്ടുള്ള നിയമനം ആണ്. ഏതെങ്കിലും മേഖലയിൽ 55% മാർക്കോടെ മാസ്റ്റേഴ്സ് ഡിഗ്രി അല്ലെങ്കിൽ തത്തുല്യം ഗ്രേഡ് ഉള്ളവർക്കും കുറഞ്ഞത് ഒൻപതു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്കും 50 വയസ്സിനു താഴെ പ്രായമുള്ളവർക്കും അപേക്ഷിക്കാം.

അസിസ്റ്റൻറ് രജിസ്ട്രാർ തസ്തികയിലും നേരിട്ടുള്ള നിയമനം ആണ്. 35 വയസ്സാണ് പരമാവധി പ്രായപരിധി. മാസ്റ്റേഴ്സ് ഡിഗ്രിയാണ് ആവശ്യമായ യോഗ്യത. ലൈബ്രേറിയൻ തസ്തികയിലേക്ക് ഡയറക്ട് റിക്രൂട്ട്മെൻറ് ആണ്.

ലൈബ്രറിറിയൻ സയൻസ്/ ഇൻഫർമേഷൻ സയൻസ് /ഡോക്യൂമെന്റഷന് എന്നിവയിൽ മാസ്റ്റേഴ്സ് ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം. 56 വയസ്സ് ആണ് പരമാവധി പ്രായപരിധി. മെഡിക്കൽ ഓഫീസർ തസ്തികയിൽ എം.ബി.ബി.എസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 35 വയസ്സാണ് പരമാവധി പ്രായപരിധി.

ഹിന്ദി ഓഫീസർ തസ്തികയിൽ മാസ്റ്റേഴ്സ് ഡിഗ്രി ആണ് ആവശ്യമായ യോഗ്യത. മൂന്നു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. 35 വയസ്സാണ് പരമാവധി പ്രായപരിധി. സൂപ്പർ ഇൻഡന്റ് തസ്തികയിൽ ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കിൽ തത്തുല്യം യോഗ്യത ഉള്ളവർക്കും കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് അറിവുള്ളവർക്കും അപേക്ഷിക്കാം. 30 വയസ്സാണ് പരമാവധി പ്രായപരിധി. ജൂനിയർ ഹിന്ദി ട്രാൻസ്ലേറ്റർ തസ്തികയിൽ മാസ്റ്റേഴ്സ് ഡിഗ്രിയും 30 വയസ്സ് താഴെ പ്രായമുള്ളവർക്കും അപേക്ഷിക്കാം.

ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിൽ ആവശ്യമായ യോഗ്യത ബി.ടെക് /എം.സി.എ അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഫസ്റ്റ് ക്ലാസ് ഡിപ്ലോമ അല്ലെങ്കിൽ സയൻസിൽ ഫസ്റ്റ് ക്ലാസ് ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കിൽ മാസ്റ്റേഴ്സ് ഡിഗ്രി ആണ്. 30 വയസ്സാണ് പരമാവധി പ്രായപരിധി.

സീനിയർ അസിസ്റ്റൻറ് തസ്തികയിൽ ഡയറക്ട് റിക്രൂട്ട്മെൻറ് ആണ്. ഏതെങ്കിലും അംഗീകൃത ബോർഡ് അല്ലെങ്കിൽ സ്കൂളിൽ നിന്നും പ്ലസ് ടു പാസായവർക്കും 35 wpm ടൈപ്പിംഗ് സ്പീഡ് ഉള്ളവർക്കും കമ്പ്യൂട്ടർ വേർഡ് പ്രോസസിംഗ് പ്രാവീണ്യം ഉള്ളവർക്കും അപേക്ഷിക്കാം. 33 വയസ്സാണ് പരമാവധി പ്രായപരിധി.

താല്പര്യമുള്ളവർ ഔദ്യോഗിക നോട്ടിഫിക്കേഷൻ വായിച്ചു മനസ്സിലാക്കിയ ശേഷം യോഗ്യതയുണ്ടെങ്കിൽ താഴെകൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു അപേക്ഷകൾ സമർപ്പിക്കുക. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളും കൂട്ടിച്ചേർക്കുക. ആപ്ലിക്കേഷൻ ഫോം സബ്മിറ്റ് ചെയ്തതിനുശേഷം ഉദ്യോഗാർത്ഥി ഒപ്പിട്ട ആപ്ലിക്കേഷൻ ഫോം-ന്റെ സ്കാൻ ചെയ്ത കോപ്പി കൂടെ ആവശ്യമായ രേഖകൾ “nfapt_21@nits.ac.in”എന്ന മെയിൽ വിലാസത്തിലേക്ക് അയക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 2, 2021.

 

ഔദ്യോഗിക നോട്ടിഫിക്കേഷൻ ലിങ്ക്
ഓൺലൈനായി അപേക്ഷിക്കാം ലിങ്ക്
ഔദ്യോഗിക വെബ്സൈറ്റ് ലിങ്ക്

Leave a Reply